|    Jan 20 Sat, 2018 9:07 am

തെരുവ് നായ്ക്കൂട്ടം സ്‌കൂളില്‍ തമ്പടിച്ചു; ഭീതിയോടെ വിദ്യാര്‍ഥികള്‍

Published : 6th August 2017 | Posted By: fsq

 

കാഞ്ഞങ്ങാട്: രാവണീശ്വരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജീവന്‍ പണയം വച്ചാണ് കുട്ടികള്‍ പഠനത്തിനെത്തുന്നത്. രാവിലെ സ്‌കൂള്‍ തുറക്കുന്നതിന് മുമ്പേ വരാന്ത കൈയേറുന്ന നായക്കൂട്ടം ക്ലാസ് മുറികളിലേക്കും എത്തുന്നു.കൂട്ടത്തോടെ എത്തുന്ന തെരുവ് നായ്ക്കളെ ഭയന്ന് കുട്ടികള്‍ അധ്യാപകര്‍ എത്തു വരെ ക്ലാസില്‍ കയറാതെ മാറി നില്‍ക്കുകയാണ് പതിവ്. വ്രണം ബാധിച്ച നായകളും ഇക്കൂട്ടത്തില്‍ ഉണ്ട്. സ്‌കൂള്‍ പരിസരം മുഴുവന്‍നായ കാഷ്ടം കൊണ്ട് വൃത്തിഹീനമായി മാറിയിട്ടുണ്ട്. നിരവധി തവണ ഇവ കുട്ടികളെ അക്രമിക്കാന്‍ മുതിര്‍ന്നിരുന്നു. ക്ലാസ് മുറിക്ക് പുറത്ത് വയ്ക്കുന്ന ചെരുപ്പുകള്‍ നശിപ്പിക്കുന്നതും പതിവാണ്. സ്‌കൂള്‍ പരിസരത്തെ ഇടവഴികളില്‍ ഇവ തമ്പടിക്കുന്നത് കുട്ടികള്‍ക്ക് വെല്ലുവിളിയായിട്ടുണ്ട്.തെരുവ് നായ ശല്യം ഒഴിവാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പിടിഎ കമ്മിറ്റി ജില്ലാ പഞ്ചായത്തിന് നിവേദനം നല്‍കിയിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day