|    Aug 17 Thu, 2017 9:11 pm
FLASH NEWS

തെരുവ് നായ്ക്കള്‍ ഭീതി പരത്തുന്നു

Published : 6th August 2017 | Posted By: fsq

 

മാന്നാര്‍: തെരുവ് നായ്ക്കളുടെ പ്രജനനവും ശൗര്യവും ഇല്ലാതാക്കുവാന്‍ തയ്യാറാക്കിയ വന്ധീകരണ പദ്ധതി പാളുന്നു.പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കിയത്. ബ്ലോക്കിന്റെ പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളിലുള്ള തെരുവ് നായ്ക്കളെ പിടികൂടി വന്ധീകരിച്ച് തിരികെ വിടുന്നതായിരുന്നു പദ്ധതി.കടപ്ര പഞ്ചായത്തിലെ പരുമലയില്‍ നിന്നാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇവിടെ നിന്ന് കുറെ നായ്ക്കളെ പിടികൂടുകയും വന്ധീകരിച്ച ശേഷം തിരികെ വിടുകയും ചെയ്തു. എന്നാല്‍ പദ്ധതി അധിക നാള്‍ മുന്നോട്ടു പോയില്ല.ഇപ്പോള്‍ തെരുവ് നായ്ക്കള്‍ നേരത്തെ ഉണ്ടായിരുന്നതിന്റെ ഇരട്ടിയിലധികമായിരിക്കുകയാണ്. തെരുവ് നായ്ക്കളുടെ ശല്യം കാരണം കോഴികളെയും ആടുകളെയും മറ്റും വളര്‍ത്തുവാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.നിരവധി പേരുടെ കോഴികള്‍ തെരുവ് നായ്ക്കള്‍ കടിച്ച് കൊട്ടു.നിരവിധ വളര്‍ത്ത് മൃഗങ്ങള്‍ക്കും ഇവയുടെ അക്രമണം ഉണ്ടായി.ഇന്നലെ തെരുവ് നായ്ക്കള്‍ നിരവധി നാട്ടുകാരെ കടിച്ചു.കടിയേറ്റവര്‍ക്ക് വേണ്ട ചികിത്സാ നല്‍കുവാനുള്ള സംബവിധാനം പ്രഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഇല്ലാഞ്ഞതിനാല്‍ എല്ലാവരും ജില്ലാ ആശുപത്രിയിലും മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് ചികിത്സ തേടിയത്.പരുമനല പള്ളിക്ക് സമീപത്തായുള്ള തുറസായ സ്ഥലങ്ങളാണ് ഇവയുടെ ആവാസ കേന്ദ്രങ്ങള്‍.വൈകുന്നേരങ്ങളില്‍ റോഡ് വക്കുകള്‍ കൈയ്യടക്കുന്ന  നായ്ക്കള്‍ ടൂവീലര്‍ യാത്രക്കാര്‍ക്ക് ഏറെ ഭീഷണിയാണ്.നിരവധി ടൂവീലര്‍ യാത്രക്കാര്‍ക്ക് ഇവയുടെ അക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക