|    Jan 24 Tue, 2017 6:34 am

തെരുവ് നായ്ക്കളെ കൊല്ലാനുള്ള നിര്‍ദേശത്തിനെതിരെ കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ്

Published : 24th August 2016 | Posted By: G.A.G

ന്യൂഡല്‍ഹി: ആക്രമണകാരികളായ തെരുവ് നായ്ക്കളെ മരുന്നു കുത്തിവെച്ച്്് കൊല്ലാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശത്തിനെതിരെ കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് രംഗത്ത്്.സംസ്ഥാനസര്‍ക്കാരിന്റെ നടപടി സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാണെന്ന് ബോര്‍ഡ് ചെയര്‍മാന്‍ ഡോ.ആര്‍.എം.ഖര്‍ബ് ആരോപിച്ചു. നായ്ക്കളെ കൊല്ലരുതെന്ന്് നിര്‍ദേശിച്ച മൃഗക്ഷേമബോര്‍ഡ് തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിന് നോട്ടീസ് അയയ്ക്കുമെന്നും വ്യക്തമാക്കി.
സംസ്ഥാനത്ത് തെരുവുനായശല്യം വര്‍ധിച്ച സാഹചര്യത്തിലാണ് ആക്രമണകാരികളായ നായ്ക്കളെ മരുന്ന് കുത്തിവച്ചു കൊല്ലുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി കെ ടി ജലീല്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്്് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ചയില്‍ തീരുമാനമായെന്നും പ്രസ്‌ക്ലബ്ബില്‍ സംഘടിപ്പിച്ച മീറ്റ് ദി പ്രസ്സില്‍ മന്ത്രി അറിയിച്ചിരുന്നു.
വിഷയത്തില്‍ കോടതി നിരീക്ഷണം നിലനില്‍ക്കുന്നതുകൊണ്ടാണ് തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഇടപെടാന്‍ വിമുഖതയുള്ളതെന്നും ഇതു മുന്നില്‍ക്കണ്ടാണ് സര്‍ക്കാര്‍ ഉത്തരവിലൂടെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 342 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക