|    Jan 24 Tue, 2017 4:57 pm
FLASH NEWS

തെരുവ് നായ്ക്കളെ കൊന്ന കേസ്: ചെങ്ങമനാട് ഗ്രാമപ്പഞ്ചായത്ത് ജനപ്രതിനിധികളെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

Published : 20th September 2016 | Posted By: Navas Ali kn

ekm_gl_street_dog_chengamanad_aluva_ekm

നെടുമ്പാശ്ശേരി: ചെങ്ങമാനാട്   ജനങ്ങള്‍ക്ക്  ഭീഷണിയായി മാറിയ  തെരുവ്  നായകളെ കൊന്നൊടുക്കിയതിന്റെ പേരില്‍  പോലീസ്  അറസ്റ്റ് ചെയ്ത   ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്   പി ആര്‍ രാജേഷ് ,  വൈസ് പ്രസിഡന്റ്  ആശ ഏല്യാസ് ഉള്‍പ്പെടെയുള്ള 17 ജനപ്രതിനിധികളെയും  നായ പിടുത്തക്കാരന്‍ രഞ്ജന്‍, വാഹനത്തിന്റെ ഡ്രൈവര്‍ എന്നിവരെയും നെടുമ്പാശ്ശേരി  പോലീസ്  അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു.അന്‍വര്‍ സാദത്ത് എംഎല്‍എ യുടെ ജാമ്യത്തിലാണ് ഇവരെ വിട്ടയച്ചത്. പഞ്ചായത്തിലെ 18 മെമ്പര്‍മാരില്‍  അസുഖത്തെ തുടര്‍ന്ന് വിശ്രമിക്കുന്ന  ഒരു വനിതാ മെമ്പര്‍ ഒഴികെ  ബാക്കിയുള്ള വരെല്ലാം കേസില്‍ പ്രതികളാണ്. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതയുടെ പേരിലാണ്  നെടുമ്പാശ്ശേരി പോലീസ് ഇവര്‍ക്കെതിരെ  കേസെടുത്തത് .അറസ്റ്റ് വരിച്ച  ജനപ്രതിനിധികളെ  ഇന്നലെ  ഉച്ചക്ക് രണ്ടു മണിക്കാണ്  അന്‍വര്‍ സാദത്ത് എല്‍എഎ യെത്തി ജാമ്യത്തിലെടുത്തത്.  തെരുവുനായ് ശല്യംമൂലം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുറത്തിറങ്ങി നടക്കുവാന്‍ പോലും സാധിക്കാത്ത സാഹചര്യത്തിലാണ് പഞ്ചായത്ത് ഭരണ – പ്രതിപക്ഷാംഗങ്ങളായ വാര്‍ഡ് മെമ്പര്‍മാര്‍ ചേര്‍ന്ന് തെരുവുനായ് വേട്ടയ്ക്കിറങ്ങി 25 ല്‍പ്പരം അക്രമണകാരികളായ തെരുവുനായ്ക്കളെ വകവരുത്തിയത് . തെരുവുനായ്ക്കള്‍ക്കെതിരെ ധീര നടപടികളുമായി മുന്നേറുന്ന   ചെങ്ങമനാട് പഞ്ചായത്തിലെ ജനപ്രതിനിധികള്‍ക്ക്  ചൊവ്വാഴ്ച്ച വൈകീട്ട് ദേശം കവലയില്‍  കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 675 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക