|    Mar 24 Fri, 2017 7:54 am
FLASH NEWS

തെരുവ് നായ്ക്കളുടെ കടിയേറ്റ് വളര്‍ത്ത് മൃഗങ്ങള്‍ ചത്തു

Published : 18th July 2016 | Posted By: SMR

കുറ്റിക്കോല്‍: തെരുവുനായ്ക്കളുടെ കടിയേറ്റ് കുറ്റിക്കോലില്‍ നാല് ആടുകളും മുന്നാട്ട് ഒരു കറവപശുവും ചത്തു. നായക്കൂട്ടം കുറ്റിക്കോല്‍ ഞെരുവിലെ ബാലന്‍ വെളിച്ചപ്പാടിന്റെ ആടുകളെയാണ് കൊന്നത്. കഴുത്തിന് ആഴത്തില്‍ മുറിവേറ്റ ആടുകള്‍ തല്‍ക്ഷണം ചത്തു.
കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. മേയാനായി വീടിനടുത്തുള്ള തോട്ടത്തില്‍ കെട്ടിയിട്ടതായിരുന്നു ആടുകളെ. ആടുകളുടെ നിലവിളി കേട്ട് വീട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും കടിച്ചിട്ടിരുന്നു. സംഘത്തില്‍ അഞ്ച് നായ്ക്കള്‍ ഉണ്ടായിരുന്നതായി പറയുന്നു.
ചത്ത ആടുകളില്‍ ഒന്നിനെ 12,000 രൂപ വില കൊടുത്ത് ഒരു മാസം മുമ്പാണത്രെ വാങ്ങിയത്.മുന്നാട് പെരിങ്ങാനത്തെ പി വി രാഘവന്റെ പശുവും തെരുവുനായയുടെ കടിയേറ്റ് കൊല്ലപ്പെട്ടു. തൊഴുത്തില്‍ കിടക്കുകയായിരുന്ന പശുവിനെ കയറി കടിക്കുകയായിരുന്നു. ഈ നായ പിന്നീട് മുന്നാട്ടെ വ്യാപാരിയായ കുഞ്ഞമ്പു നായരെയും കടിച്ചു പരിക്കേല്‍പ്പിച്ചു. ഇദ്ദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടി. മലയോരത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിട്ടുണ്ട്. നിരവധിയാളുകള്‍ക്ക് ഇവയുടെ ഉപദ്രവം ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്.

(Visited 38 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക