|    Sep 23 Sat, 2017 6:16 pm
FLASH NEWS

തെരുവ് നായ്ക്കളുടെ ഉന്മൂലനം; ഒപ്പുശേഖരണവുമായി വള്ളക്കടവ് എല്‍പിഎസ് വിദ്യാര്‍ഥികള്‍

Published : 27th August 2016 | Posted By: SMR

തിരുവനന്തപുരം: തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യുവാന്‍ സര്‍ക്കാരും നഗരസഭയുമെടുക്കുന്ന നടപടികള്‍ക്ക് പിന്തുണയുമായി 10,000 പേരുടെ ഒപ്പ് ശേഖരിച്ച് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുകയാണ് വള്ളക്കടവ് എല്‍പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍. ദിവസേന നിരവധി പേരാണ് തെരുവ്‌നായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നത്.
മനുഷ്യരക്തത്തിന്റെ രുചിയറിഞ്ഞ നായ്ക്കള്‍ തുടര്‍ന്നും നരഭോജികളായി മാറുമെന്ന പത്രവാര്‍ത്തയുടെ കൂടി അടിസ്ഥാനത്തില്‍ നാട്ടിലെ എല്ലാ തെരുവ് നായ്ക്കളെയും കൊല്ലുവാനുള്ള തീരുമാനം സര്‍ക്കാര്‍ എടുക്കണമെന്ന് ആവശ്യപ്പെടുകയാണ് ഈ കുട്ടികള്‍. നായ സ്‌നേഹികളായ സംഘടനകള്‍ക്ക് ഒരു സമയപരിധി നല്‍കിയശേഷം അവര്‍ ഈ നായ്ക്കളെ സംരക്ഷിക്കുന്നില്ലെങ്കില്‍ തെരുവില്‍ അലയുന്ന എല്ലാ പട്ടികളെയും കൊല്ലുവാനുള്ള തീരുമാനം സര്‍ക്കാര്‍ എടുക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രിക്ക് ഭീമഹരജി സമര്‍പ്പിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി അധ്യാപകരും, പിടിഎയും, നാട്ടുകാരും ഒപ്പമുണ്ട്. ഒപ്പ് ശേഖരണത്തിന്റെ ഔപചാരിക ഉദ്ഘാടനം സ്‌കൂള്‍ അങ്കണത്തില്‍ വി എസ് ശിവകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ എ സൈഫുദ്ദീന്‍ ഹാജി, പിടിഎ പ്രസിഡന്റ് എന്‍ നസീര്‍, ഹെഡ്മിസ്ട്രസ് എം റഷീദ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക