|    Sep 20 Wed, 2017 12:53 pm
FLASH NEWS
Home   >  Kerala   >  

തെരുവ് നായയുടെ കടിയേറ്റ് വീട്ടമ്മ മരിച്ചു

Published : 10th October 2015 | Posted By: G.A.G

കോട്ടയം : കോട്ടയത്ത് തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. അയര്‍ക്കുന്നം മഞ്ഞാമറ്റത്തില്‍ ജോസിന്റെ ഭാര്യ ഡോളി (48) യാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ മാസം 11നാണ് ഇവരെ തെരുവ് നായ കടിച്ചത്. ഒരു മരണവീട്ടില്‍ പോയി മടങ്ങുമ്പോള്‍ പള്ളിക്കാത്തോടിന് സമീപത്തു വെച്ച് ഇവരെ നായ കടിക്കുകയായിരുന്നു.
മറ്റ് മൂന്നു പേരെയും ഇതേ നായ കടിച്ചിരുന്നു. രണ്ട് പ്രതിരോധ കുത്തിവയ്പുകള്‍ എടുത്തശേഷമാണ് ഇവരുടെ നില വഷളായത്. എന്നാല്‍ വീട്ടമ്മയക്ക്്് പേവിഷ ബാധയേറ്റതായി കരുതുന്നില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്്്. തിരുവനന്തപുരത്തെ ലാബില്‍ നടത്തിയ പരിശോധനകളിലൊന്നും പേവിഷബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ ടി ജി വര്‍ഗീസ് അറിയിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക