|    Jul 22 Sat, 2017 12:48 pm
FLASH NEWS

തെരുവ് നായക്കള്‍ ആടിനെ കടിച്ചു കൊന്നു

Published : 1st October 2016 | Posted By: Abbasali tf

പോരുവഴി:  തെരുവ് നായക്കള്‍ ആടിനെ കടിച്ചുകൊന്നു. പോരുവഴി കമ്പലടി ചിറയുടെ വടക്കതില്‍ നബീസത്തിന്റെ ആടിനെയാണ് കഴിഞ്ഞ ദിവസം നായ്ക്കള്‍ ആക്രമിച്ചത്. കൂട്ടമായെത്തിയ നായ്ക്കളില്‍ നിന്നും ആടിനെ രക്ഷിക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചെങ്കിലും ഇവ വീട്ടുകാരെയും അക്രമിക്കാന്‍ മുതിര്‍ന്നു. പഞ്ചായത്തിന്റെ പല ഭാഗങ്ങളും വളര്‍ത്തു മൃഗങ്ങളെയും മനുഷ്യരെയും തെരുവ് നായ്ക്കള്‍ ആക്രമിച്ചിട്ടും പഞ്ചായത്ത് ഇതിനെതിരേ ഫലപ്രദമായ നടപടിയൊന്നും കൈകൊള്ളുന്നില്ലെന്ന് ആക്ഷേപമുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക