|    Nov 21 Tue, 2017 2:21 am
FLASH NEWS
Home   >  Kerala   >  

തെരുവ് നായകളെ കൊല്ലാനുള്ള തീരുമാനവുമായി മുന്നോട്ട് പോകും:കെടി ജലീല്‍

Published : 26th August 2016 | Posted By: mi.ptk

kt-jaleel

തിരുവനന്തപുരം:തെരുവുനായകളെ കൊല്ലാനുള്ള സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച മേനകാ ഗാന്ധിയ്ക്ക് മറുപടിയുമായി തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി കെടി ജലീല്‍. തെരുവുനായകളെ കൊല്ലാനുള്ള നടപടിയുമായി മുന്നോട്ട് പോകും. മനുഷ്യസ്‌നേഹമില്ലാത്തവര്‍ക്ക് എങ്ങനെ മൃഗ സ്‌നേഹികളാകാന്‍ കഴിയുമെന്നും ജലീല്‍ ചോദിച്ചു. കേന്ദ്ര സര്‍ക്കാരുമായി ഒരു ഏറ്റുമുട്ടലിനില്ലെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.
തെരുവുനായകളെ കൊല്ലുന്നത് കൊണ്ട് ആക്രമണം തടയാനാകില്ലെന്ന് മേനക ഗാന്ധി പറഞ്ഞിരുന്നു. തെരുവുനായകളെ കൊല്ലാനുള്ള സര്‍ക്കാര്‍ നിലപാട് നിയമലംഘനമാണെന്നും മേനക ഗാന്ധി പറഞ്ഞിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക