|    May 29 Mon, 2017 2:16 am
FLASH NEWS

തെരുവ് നായകളല്ല; മനുഷ്യ ജീവനാണ് പ്രധാനം: എസ്ഡിപിഐ മാര്‍ച്ച് ഇന്ന്

Published : 7th September 2016 | Posted By: SMR

ഇടുക്കി:  ”തെരുവ് നായകളല്ല; മനുഷ്യ ജീവനാണ് പ്രധാനം”എന്ന മുദ്രവാക്യം ഉയര്‍ത്തി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഇന്ന് എസ്ഡിപിഐ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ മജീദ് പറഞ്ഞു. തൊടുപുഴ മുനിസിപ്പാലിറ്റി, അടിമാലി, വണ്ടിപ്പെരിയാര്‍ തുടങ്ങിയ പഞ്ചായത്തുകളിലേക്കാണ് എസ്ഡിപിഐ മാര്‍ച്ച് നടത്തുക.
വിവിധ പ്രദേശങ്ങളില്‍ തെരുവ് നായകള്‍ ദിനംതോറും ആളുകളെയും വീട്ടുമൃഗങ്ങളെയും ആക്രമിച്ച് ഗുരുതരമായ പരിക്കേല്‍പ്പിക്കുകയാണ്. പേ പിടിച്ച നായകളുടെ കടിയേറ്റാല്‍ ഫലപ്രഥമായ മരുന്നുകള്‍ യഥാസമയം ലഭ്യമാക്കാന്‍ പലപ്പോഴും അധികൃതര്‍ക്ക് കഴിയാറില്ല. മാത്രമല്ല കോര്‍പ്പറേറ്റ് മരുന്നുലോബികളുടെ സമ്മര്‍ദ്ദ ഫലമായാണ് ഇവറ്റകളെ നിയന്ത്രിക്കാന്‍ സര്‍ക്കാരുകള്‍ അമാന്തിച്ച് നില്‍ക്കുന്നതെന്ന ആരോപണവും ശക്തമാണ്.
ഈ സാഹചര്യത്തില്‍ കപട മൃഗസ്‌നേഹികളുടെ വാചകമടി കേട്ട് മനുഷ്യജീവനേക്കാള്‍ പ്രധാന്യം തെരുവ് നായകള്‍ക്ക് നല്‍കണമോ എന്നകാര്യം ഇനിയെങ്കിലും സര്‍ക്കാര്‍ പുനപരിശോധിക്കണം. അക്രമസക്തമായ തെരുവ് നായ്കള്‍ പൊതുസമൂഹത്തിലുണ്ടാക്കുന്ന ഭീഷണിക്ക് മന്ത്രിമാരുടെ പതിവ് പ്രഖ്യാപനങ്ങള്‍ക്കപ്പുറം ശാശ്വതവും ക്രിയാത്മകവുമായ നടപടി കൈക്കൊള്ളണമെന്നാണ് പ്രതിഷേധ മാര്‍ച്ചിലൂടെ എസ്ഡിപിഐ മുന്നോട്ട് വയ്ക്കുന്നതെന്നും  നേതാക്കള്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day