|    Dec 17 Mon, 2018 5:20 am
FLASH NEWS
Home   >  Pravasi  >  Gulf  >  

തെരുവ് ഗായകന്‍ ബാബു ഭായിയും കുടുംബവും ഷാര്‍ജയില്‍ പാടുന്നു.

Published : 6th December 2018 | Posted By: ke

ദുബയ്: കോഴിക്കോട്ടെ തെരുവ് ഗായകന്‍ ബാബു ഭായിയും കുടുംബവും വെള്ളിയാഴ്ച ഷാര്‍ജയില്‍ സംഗീത പരിപാടി അവതരിപ്പിക്കുന്നു ഷാര്‍ജ മെഗാ മാളിന് സമീപമുള്ള അല്‍ റയാന്‍ ഹോട്ടിലില്‍ വൈകിട്ട് 6 മണിക്കാണ് പരിപാടി. ബാബുവിന്റെ സംഗീതം ഇഷ്ടപ്പെടുന്ന ഏതാനും പ്രവാസി മലയാളികളാണ് അദ്ദേഹത്തെ ഷാര്‍ജയിലേക്ക് കൊണ്ടുവന്നത്. കോഴിക്കോട് തെരുവില്‍ പാടാന്‍ പോലീസ് വിലക്ക് ഏര്‍പ്പെടുത്തിയതോടെയാണ് ബാബു ഭായിയെ കൂടുതല്‍ ആളുകള്‍ അറിയാന്‍ തുടങ്ങിയത്. ഗുജറാത്തില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിലെത്തിയ ഗുജറാത്തി ഗായക സംഘത്തിലെ അംഗങ്ങളായിരുന്നു ബാബു ഭായിയുടെ മാതാപിതാക്കള്‍. കല്ലായി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വെച്ചാണ് ബാബു ഭായി ജനിച്ചത്. നിത്യ രോഗിയായ ബാബു ഭായിയുടെ കുടുംബത്തിന് തണലേകാന്‍ വേണ്ടിയാണ് ഈ സംഗീത നിശ അവതരിപ്പിക്കുന്നത്. മുഹമ്മദ് റാഫി അടക്കമുള്ള പഴയകാല മധുര ഗീതങ്ങളായിരിക്കും ചടങ്ങില്‍ ആലപിക്കുക. ഭാര്യ ലത ഹാര്‍മോണിയം വായിക്കും മക്കളായ ലതയും അനിലും മലയാളം ഗാനങ്ങള്‍ ആലപിക്കും. ദുബയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഷാഹുല്‍ ഈസ, ബി. ഷാജി, ഷിനു ആവോലം, സുജിത് ചന്ദ്രന്‍, മജ്‌നു തീവണ്ടിച്ചാലില്‍ എന്നിവര്‍ സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss