|    Jan 17 Tue, 2017 8:27 am
FLASH NEWS
Home   >  Pravasi  >  Gulf  >  

തെരുവ് കച്ചവടം, പരിസര മലിനീകരണം: ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ വ്യാപക പരിശോധന

Published : 13th October 2016 | Posted By: SMR

ദോഹ: തെരുവ് കച്ചവടക്കാരെയും പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവരെ യും പിടികൂടുന്നതിനായി ദോഹ നഗരസഭക്കു കീഴിലെ പൊതു നിയന്ത്രണ വിഭാഗം അല്‍ ഫസ, ഹൈജീന്‍ ഡിപ്പാര്‍ട്‌മെന്റുകളുമായി സഹകരിച്ച് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ വ്യാപക പരിശോധന നടത്തി. തെരുവ് കച്ചവടവും പരിസര മലിനീകരണവുമായി ബന്ധപ്പെട്ട് 25 നിയമലംഘനങ്ങള്‍ പിടികൂടാന്‍ സാധിച്ചു. ഇത്തരം പരിശോധനകള്‍ നിരന്തരം തുടരുമെന്ന് പൊതു നിയന്ത്രണ വിഭാഗം മേധാവി അലി അല്‍ഹാജിരി വ്യക്തമാക്കി.
അതേസമയം, ഹൈജീന്‍ ഡിപ്പാര്‍ട്‌മെന്റിനു കീഴിലെ ബീച്ച് ആന്റ് ഐസ്‌ലാന്‍ഡ് വിഭാഗം രാജ്യത്തെ നിരവധി ബീച്ചുകളില്‍ കഴിഞ്ഞയാഴ്ച ശുചീകരണ കാംപയിനുകള്‍ നടത്തി. വക്‌റ, ഉമ്മുല്‍ ഹൗല്‍ ബീച്ചുകള്‍ കാംപയിനില്‍ ഉള്‍പ്പെട്ടു. ഉപേക്ഷിച്ച മൂന്ന് ഫ്രീസറുകളടക്കം നിരവധി മാലിന്യങ്ങള്‍ ബീച്ചുകളില്‍ നിന്ന് നീക്കം ചെയ്തു.
ശമാലിലെ വ്യാപാര കേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടത്തുകയുണ്ടായി. കേടുവന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ വില്‍പന നടത്തിയ ശമാലിലെ ഹൈപര്‍ മാര്‍ക്കറ്റിന്റെ ഒരു ഭാഗം ഏഴ് ദിവസത്തേക്ക് അടച്ചുപൂട്ടാന്‍ ശമാല്‍ നഗരസഭാ ചെയര്‍മാന്‍ ഹമദ് ജുമുഅ അല്‍മന്നാഇ ഉത്തരവിട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക