|    Jan 21 Sat, 2017 8:54 pm
FLASH NEWS

തെരുവ്‌നായ പ്രശ്‌നം : എസ്.ഡി.പി.ഐ മനുഷ്യചങ്ങലതീര്‍ത്ത് പ്രതിഷേധിച്ചു

Published : 2nd September 2016 | Posted By: mi.ptk

sdpi

കോഴിക്കോട്: തെരുവ്‌നായയെ കൊല്ലരുതെന്ന നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി മെഡിക്കല്‍ കോളേജ് പരിസരത്ത് മനുഷ്യചങ്ങല തീര്‍ത്തു. കോവൂരില്‍ നിന്നും റഹ്മാനിയ്യ സ്‌കൂള്‍ പരിസരത്ത് നിന്നും പ്രകടനമായ് എത്തിയ പ്രവര്‍ത്തകര്‍ അഞ്ച് മണിയോടെ  മനുഷ്യചങ്ങല തീര്‍ക്കുകയായിരുന്നു. മനുഷ്യനെ അക്രമിക്കാത്ത മറ്റു നിരവധി മൃഗങ്ങളെ കശാപ്പ് ചെയ്യുന്ന കേരളത്തില്‍ മനുഷ്യനെ അക്രമിക്കുന്ന നായയെ കൊല്ലരുതെന്ന് പറയുന്നത് പേ വിഷ വാക്‌സിന്‍ കമ്പനികള്‍ക്കു വേണ്ടിയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് എസ്.ഡി.പി.ഐ സംസ്ഥാന ട്രഷറര്‍ ജലീല്‍ നീലാമ്പ്ര പറഞ്ഞു.വര്‍ഷത്തില്‍ 7000 കോടി രൂപയോളമാണ് ഈ ഇനത്തില്‍ കേരളത്തില്‍ നിന്നും വാക്‌സിന്‍ കമ്പനികള്‍ കൈക്കലാക്കുന്നത്. തെരുവ് നായയെ കൊല്ലരുതെന്ന നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം ഏഴാം തീയ്യതി കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി,പഞ്ചായത്ത് ഓഫീസുകളിലേക്ക് എസ്.ഡി.പി.ഐ ബഹുജന മാര്‍ച്ച് സംഘടിപ്പിക്കുമെന്നും മുഴുവന്‍ ജനങ്ങളുടേയും പിന്തുണ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി അധ്യക്ഷം വഹിച്ചു.നജീബ് അത്തോളി, സലീം കാരാടി, പി.പി റഷീദ്, വാഹിദ് ചെറുവറ്റ, സി കുഞ്ഞാലി, റാഫി പയ്യാനക്കല്‍,പി.കെ റഫീഖ്, അബ്ദുല്‍ ഖയ്യും,ടി.പി മുഹമ്മദ്, സെക്കീര്‍ വെങ്ങാലി, അസ്ലം പൂവാട്ടുപറമ്പ്, ഉസ്മാന്‍ അലി, എന്നിവര്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 55 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക