|    Jan 18 Wed, 2017 9:44 pm
FLASH NEWS

തെരുവ്‌നായ: ജാഗ്രതാ സമിതികള്‍ രൂപീകരിക്കും

Published : 28th August 2016 | Posted By: SMR

പാലക്കാട്: പൊതു സ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നതും കുമിഞ്ഞ് കൂടുന്നതും നിരീക്ഷിക്കാന്‍, അടിയന്തിരമായി ബ്ലോക്ക്-പഞ്ചായത്ത് തലത്തില്‍ ജാഗ്രത സമിതികള്‍ രൂപീകരിക്കാനുള്ള നടപടിക്കു തെരുവുനായ ശല്യം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ആലോചന യോഗത്തില്‍ തീരുമാനമായി. പൊതുസ്ഥലങ്ങളിലെ മാലിന്യം നിക്ഷേപം ഒഴിവാക്കുന്നതു ചര്‍ച്ച ചെയ്യാനാണു യോഗം ചേര്‍ന്നത്.
ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരിയുടെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. പൊതുസ്ഥലത്തെ മാലിന്യ നിക്ഷപം തടയാന്‍ പോലിസിന്റെ സഹകരണത്തോടെ രാത്രികാല നിരീക്ഷണം ഊര്‍ജ്ജിതമാക്കാനും  മാലിന്യം വലിച്ചെറിയുന്നവര്‍ക്കായുളള ബോധവല്‍ക്കരണം സംബന്ധിച്ചും യോഗത്തില്‍ തീരുമാനമായി. നായ്ക്കളുടെ പ്രജനന നിയന്ത്രണ പരിപാടി ഊര്‍ജ്ജിതമായി നടപ്പാക്കാനും ഇതുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കൂടുതല്‍ സജ്ജീവമാകാനും നിര്‍ദ്ദേശമുയര്‍ന്നു.  നായ്ക്കളുടെ വന്ധ്യംകരണ പ്രക്രിയ മാത്രം ശാശ്വതപരിഹാരമല്ലായെന്നും  യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
ശുചിത്വ മിഷന്‍ ജില്ലാ കോ -ഓര്‍ഡിനേറ്റര്‍ എസ് ശ്യാമലക്ഷമി , ജില്ല പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ടി കെ നാരായണദാസ് , മൃഗ സംരക്ഷണ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ മധു,  ത്രിതല പഞ്ചായത്ത്, പ്രസിഡന്റ്ുമാര്‍ , സെക്രട്ടറിമാര്‍ , നഗരസഭാ’ അദ്ധ്യക്ഷന്‍മാര്‍, ശുചിത്വാരോഗ്യ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.  തെരുവ്‌നായകളുടെ പ്രജനനം നിയന്തിക്കുന്നതിന്റെ ഭാഗമായി വന്ധീകരിക്കുന്നതിനുള്ള പദ്ധതികളും യോഗം ചര്‍ച്ച ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 34 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക