|    Oct 17 Tue, 2017 7:05 pm
FLASH NEWS
Home   >  Kerala   >  

തെരുവ്‌നായകളെ കൊല്ലരുത്;മുഖ്യമന്ത്രിയ്ക്ക് മൃഗക്ഷേമ ബോര്‍ഡിന്റെ നോട്ടീസ്

Published : 31st August 2016 | Posted By: mi.ptk

street-dogs

തിരുവനന്തപുരം: തെരുവ് നായകളെ കൊല്ലാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ മൃഗക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ മുഖ്യമന്ത്രിക്ക് നോട്ടീസ് നല്‍കി. തെരുവ് നായകളെ കൊല്ലാനുള്ള നടപടിയുമായി മുന്നോട്ട് പോകരുത്. നായകളെ വന്ധ്യംകരിക്കുകയാണ് പ്രശ്‌നപരിഹാരത്തിനായി ചെയ്യേണ്ടത്. വന്ധ്യംകരണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും നോട്ടീസില്‍ പറയുന്നു. തെരുവ്‌നായകളെ കൊല്ലുമെന്ന് മന്ത്രിമാര്‍ പ്രസ്താവനയിറക്കിയ പശ്ചാത്തലത്തിലാണ് മൃഗക്ഷേമ ബോര്‍ഡിന്റെ നോട്ടീസ്.
സംസ്ഥാനത്ത് തെരുവ്‌നായകളുടെ കടിയേറ്റ് നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒരു വൃദ്ധ മരിക്കകയും ചെയ്ത സാഹചര്യത്തില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് അക്രമകാരികളായ തെരുവ്‌നായകളെ കൊല്ലാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക