|    Jun 21 Thu, 2018 1:58 pm
FLASH NEWS

തെരുവോര കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് വില്‍പന സജീവം

Published : 18th January 2017 | Posted By: fsq

 

കോട്ടക്കല്‍: പുത്തൂര്‍ ചെനക്കല്‍ ബൈപാസില്‍ തെരുവോര കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് വില്‍പന സജീവം. ബൈപാസിലെ ചെറുചായക്കടകള്‍ കേന്ദ്രീകരിച്ചാണു വില്‍പന നടക്കുന്നത്. പുത്തൂര്‍ ബൈപാസിന്റെ അവസാനം വരെ തെരുവോര കച്ചവടം സജീവമാണ്. വൈകുന്നേരമാവുന്നതോടെ ഇവിടം ആളുകളെ കൊണ്ട് നിറയും. ആദ്യം താനൂരില്‍ നിന്നുള്ള പുതിയ മല്‍സ്യം വാങ്ങിക്കാനായിരുന്നു ബൈപാസ് പരിസരത്തേക്ക് ആളുകള്‍ വന്നിരുന്നത്. പിന്നീട് ബൈപാസില്‍ പുത്തുര്‍ ജങ്ഷന്‍ മല്‍സ്യ വ്യാപാര കേന്ദ്രമായി. അതോടെ പഴവര്‍ഗങ്ങളും പച്ചക്കറികളുമെല്ലാം കിട്ടുന്ന ഒരു നല്ല തെരുവു കച്ചവടക്കേന്ദ്രമായി ബൈപാസ് മാറി. വൈകീട്ട് സവാരിക്കുവരുന്നവരെയും മറ്റും പ്രതീക്ഷിച്ച് ബൈപാസിലുടനീളം കൊച്ചു ചായക്കടകളും എത്തി. ഇത്തരം ചായക്കടകളിലെ സ്ഥിരം സന്ദര്‍ശകരായി ചായകുടിച്ചിരുന്നാണു കഞ്ചാവ് ലോബി വില്‍പന നടക്കുന്നത്. ഇതറിഞ്ഞിട്ടുപോലും ഒന്നുപറയാനാവാതെ കടക്കാര്‍ വിഷമിക്കുകയാണ്. ഇത്തരം ആളുകള്‍ ചായക്കിരുന്നാല്‍ പോവുന്നതിനു മുമ്പ് പല ആളുകളും ഇവരെ വന്നു കാണലും ഇവരോടപ്പം ഇരുന്ന് ചായകുടിക്കലും പതിവാക്കിയതോടെയാണു കടക്കാര്‍ക്ക് സംശയമായത്. ഇവരെ പറഞ്ഞു വിടാനോ പോലിസിന് വിവരം നല്‍കാനോ കടക്കാരാരും തന്നെ തയ്യാറാവുന്നില്ല. വൈകുന്നേരമാണ് ഇവരുടെ വില്‍പന സജീവമാവുന്നത്. ചില വിഭാഗം ഇരുട്ടി തുടങ്ങുന്നതോടെ ബൈപാസില്‍ വാഹനം നിര്‍ത്തിയിട്ട് അതില്‍ വച്ചും വില്‍പന നടത്തുന്നുണ്ട്. സാഹായാന സവാരിക്കാരുടെ വാഹനങ്ങള്‍ സാധാരണയായി ഇവിടെ നിര്‍ത്താറുള്ളതിനാല്‍ പോലിസ് പരിശോധയുണ്ടാവില്ലെന്നതാണ് ഇക്കൂട്ടര്‍ക്ക് തണലാവുന്നത്. ബൈപാസ് ജങ്ഷനില്‍ കഞ്ചാവ് വില്‍പനക്കരെ സ്ഥിരമായി കാണുന്ന ഭാഗത്തെ കഞ്ചമൂല എന്ന കുപ്രസക്തിവരെയുണ്ട്

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss