|    Mar 27 Mon, 2017 12:26 pm
FLASH NEWS

തെരുവു നായ പ്രശ്‌നം: മനുഷ്യാവകാശ കമ്മീഷന് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു

Published : 30th September 2016 | Posted By: Abbasali tf

പാലക്കാട്: തെരുവു നായ പ്രശ്‌നം പരിഹരിക്കാന്‍ മനുഷ്യാവകാശ കമ്മീഷന് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു. വെല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ദക്ഷിണേന്ത്യന്‍ പ്രോജക്ട് ഓഫിസര്‍ എസ് ഗുരുവായൂരപ്പനാണ് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചത്. മനുഷ്യാവകാശ കമ്മീഷനംഗം കെ മോഹന്‍കുമാര്‍ മുമ്പാകെയാണ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയതെന്ന് ഗുരുവായൂരപ്പന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. തെരുവു നായകളുടെ എണ്ണം കൂടുന്നതിനുള്ള പ്രധാന കാരണം ഭക്ഷ്യമാംസാവശിഷ്ടങ്ങളാണെന്നതിനാല്‍ കമ്മീഷന്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ കൊടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സിറ്റിങില്‍ നെല്ലിയാമ്പതി ചെറുനെല്ലി കോളനിയിലെ ആദിവാസി സമൂഹമായ കാടര്‍ വിഭാഗത്തിന്റെ  റേഷന്‍ കാര്‍ഡ് , വൈദ്യൂതി , ഭക്ഷണം, താമസം, തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങ ള്‍ സംബന്ധിച്ച പ്രശ്‌നങ്ങളില്‍ ഉടന്‍ പരിഹാരം കാണമെന്ന് നിര്‍ദ്ദേശിച്ചു. പാലക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന സിറ്റിംഗില്‍ 108 പരാതികളില്‍ നിന്ന് 17 എഴെണ്ണം പരിഹരിച്ചു. 91 പരാതികള്‍ മാറ്റിവെച്ചു. അടുത്ത സിറ്റിങ് നവംബര്‍ മൂന്നിന് നടക്കും.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക