|    Jan 18 Wed, 2017 9:51 am
FLASH NEWS

തെരുവു നായ ആക്രമണം; മൂന്നുവയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് കടിയേറ്റു

Published : 23rd September 2016 | Posted By: SMR

പെര്‍ള(കാസര്‍കോട്):  പെര്‍ള ടൗണില്‍ തെരുവുനായയുടെ അക്രമണത്തില്‍ മൂന്നു വയസ്സുകാരനടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം.
പെര്‍ള ടൗണിലെ ഒരു കടയില്‍ നില്‍ക്കുകയായിരുന്ന കുട്ടി ഉള്‍പ്പെടെയുള്ള മുന്നു പേരെയാണ് നായ കടിച്ചത്. പെര്‍ളയിലെ വ്യാപാരി പ്രകാശ് പൈയുടെ മുന്ന് വയസ്സുള്ള ശ്രീവിഷ്ണുവിനാണ് ആദ്യം നായയുടെ കടിയേറ്റത്. കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയില്‍ ബന്ധു മഹേശി(30)നും കടിയേറ്റു. ശ്രീവിഷ്ണുവിന്റെ മുഖത്തും നെഞ്ചിനും കടിയേറ്റിട്ടുണ്ട്. മഹേശിന്റെ കാലിനാണ് പരിക്ക്. അതിനിടെ കടയിലേക്ക് വരികയായിരുന്ന കാടമന മാടത്തടുക്കയിലെ അന്‍വറി(18)നും നായയുടെ കടിയേറ്റു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 31 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക