|    Jan 16 Mon, 2017 8:43 pm
FLASH NEWS

തെരുവു നായ്ക്കള്‍ക്കൊപ്പം ഇനി മേനക മാത്രം മൃഗമല്ല; മനുഷ്യ ജീവനാണ് വലുതെന്ന് കേന്ദ്രമന്ത്രി

Published : 4th September 2016 | Posted By: SMR

ന്യൂഡല്‍ഹി: തെരുവു നായ്ക്കളെ കൊല്ലരുതെന്ന മന്ത്രി മേനകാഗാന്ധിയുടെ നിലപാടിനെതിരേ കേന്ദ്ര മൃഗക്ഷേമ വകുപ്പ് മന്ത്രിയും. മന്ത്രി അനില്‍ മാധവ് ധവെയാണ് മേനകഗാന്ധിയുടെ നിലപാടിനെതിരേ ശക്തമായി രംഗത്തു വന്നത്.
തെരുവ് നായ്ക്കള്‍ക്കുവേണ്ടി ഇപ്പോള്‍ നടക്കുന്നത് പരിഹാസ്യമായ ചര്‍ച്ചയാണെന്ന് പറഞ്ഞ അദ്ദേഹം, മൃഗമല്ല മനുഷ്യജീവന്‍ തന്നെയാണ് വലുതെന്നും ആവര്‍ത്തിച്ചു. അപകടകാരികളായ തെരുവുനായ്ക്കളുടെ ശല്യം ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിട്ടില്ല. ഇക്കാര്യത്തില്‍ കേരളമെടുക്കുന്ന എന്ത് നിലപാടും അനുഭാവപൂര്‍വം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതോടെ തെരുവു നായകളെ  കൊല്ലരുതെന്ന മേനകാഗാന്ധിയുടെ നിലപാട് അവരുടെ മാത്രം അഭിപ്രായമായി ഒതുങ്ങിയിരിക്കുകയാണ്.
അപകടകാരികളായ തെരുവുനായ്ക്കളെ വിഷം കുത്തിവച്ച് കൊല്ലാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരേ നായ്ക്കളെ കൊല്ലാന്‍ അനുവദിക്കില്ലെന്ന നിലപാടുമായി കേന്ദ്രമന്ത്രി മേനകാഗാന്ധി രംഗത്തെത്തി.
അനില്‍ മാധവ് ധവെയുടെ നിലപാടിനെ പൂര്‍ണമായും സ്വാഗതം ചെയ്യുന്നതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. പ്രശ്‌നപരിഹാരത്തിനായി ഉടന്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 96 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക