|    May 30 Tue, 2017 12:31 am
FLASH NEWS

തെരുവു നായ്ക്കളെ കൊല്ലാം, നിലപാടില്‍ മാറ്റമില്ലെന്ന് മന്ത്രി ജലീല്‍

Published : 11th September 2016 | Posted By: G.A.G

കോഴിക്കോട്: തെരുവു നായ്ക്കളെ കൊല്ലാമെന്ന തന്റെ നിലപാടില്‍ മാറ്റമില്ലെന്നും നിലവിലുള്ള നിയമക്കുരുക്കുകള്‍ ഒഴിവാക്കാനാണ് തെരുവുനായ്ക്കളെ കൊല്ലില്ലെന്ന സത്യവാങ് മൂലം സുപ്രിം കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ചതെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.
അക്രമകാരികളായ തെരുവുനായ്ക്കളെ കൈകാര്യം ചെയ്യാവുന്നതാണെന്നും നിലവിലുള്ള നിയമം അതിനൊരു തടസ്സവും നില്‍ക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. ആളുകള്‍ നേരത്തെ തന്നെ അക്രമകാരികളായ നായ്ക്കളെ കൊല്ലുന്നുണ്ട്. നമ്മുടെ നേരെ ഒരു നായ് വരികയാണെങ്കില്‍ അതിനെ നേരിടാന്‍ സര്‍ക്കാര്‍ ഉത്തരവ് കാത്തിരിക്കുമോ എന്ന് മന്ത്രി ചോദിച്ചു. കടിക്കാന്‍ വരുന്ന നായയെ സൂപ്രിം കോടതിയില്‍ കൊടുത്തിട്ടുള്ള സത്യവാങ് മൂലം നോക്കിയാണോ നേരിടുക, അക്രമിക്കാന്‍ വരുന്ന നായയെ നിയമാനുസൃതം നേരിടാം. ഒരു പാമ്പ്  കടിക്കാന്‍ വന്നാല്‍ നമ്മളെന്തും ചെയ്യുമെന്നപോലെ തെരുവുനായ് വിഷയവും യുക്തി സഹമായി ചെയ്യേണ്ട കാര്യമാണ്. അതിന് നാട്ടുകാരുടെ സഹകരണം വേണം. അതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ തുടക്കം കുറിക്കണം. നിലവിലെ നിയമം അക്രമകാരികളെ കൊല്ലാമെന്ന് വ്യക്തമാക്കുന്നുണ്ട്. നിയമക്കുരുക്കുകളില്‍ പേടേണ്ട എന്ന് ഭയപ്പെട്ടതുകൊണ്ടാവാം സത്യവാങ് മൂലം അത്തരത്തില്‍ നല്‍കിയതെന്നും മന്ത്രി പറഞ്ഞു. നിലവില്‍ അക്രമകാരികളായ നായ്ക്കളെ ആളുകളും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളും അവര്‍ക്ക് കഴിയുന്നതുപോലെ നേരിടുന്നുണ്ട്. എന്നാല്‍, ഇതിന് ശാശ്വത പരിഹാരം വന്ധ്യംകരണമാണ്. ഇത് ശക്തിപ്പെടുത്തണ്ടതുണ്ട്. മൂന്നു ബ്‌ളോക്കുകള്‍ കേന്ദ്രീകരിച്ച്് മൊബൈല്‍ യൂനിറ്റ് ആരംഭിക്കണം. അതിനെല്ലാം സമയമെടുക്കും. എബിഎസി സെന്റര്‍ തങ്ങളുടെ പ്രദേശത്തു വേണ്ട എന്നുപറയുന്നതിനാല്‍ പലയിടത്തും വന്ധ്യംകരണം നടത്താനുള്ള പദ്ധതി വൈകുകയാണ്. തെരുവുനായ വന്ധ്യംകരണത്തില്‍ പൊതുജനങ്ങളുടെയും എന്‍ജിഒകളുടെയും സഹകരണം ആവശ്യമാണ്. ഒരു ഉത്തരവിലൂടെ മാത്രമായി വന്ധ്യംകരണം യൂനിറ്റ് ആരംഭിച്ച് നടപ്പാക്കാനാവില്ല. എല്ലാവരുടെയും കൂട്ടായ്മിലൂടെ മാത്രമെ തെരുവുനായ പ്രശ്‌നത്തിന് പരിഹാരം കാണാനാകുവെന്നും മന്ത്രി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day