|    May 23 Tue, 2017 5:10 am
FLASH NEWS

തെരുവു നായയെ കൊന്ന് പണി വാങ്ങണോ?

Published : 29th August 2016 | Posted By: Navas Ali kn

STRAY DOG

തെരുവുനായയെ തുരത്തണമെങ്കില്‍ എത്ര കടമ്പകള്‍ മറികടക്കണമെന്നറിയാമോ? പോലിസ് സ്‌റ്റേഷനില്‍ പോകണം, വെറ്റിനറി സര്‍ജനെ കാണണം, തുടങ്ങി കടമ്പകള്‍ ഏറെയാണ്. തെരുവു നായയെ കൊല്ലുന്നതിന് നമ്മുടെ നിയമത്തില്‍ പറയുന്നത് ഇങ്ങിനെയൊക്കെയാണ്. തെരുവുനായയെ കൊല്ലണമെന്നുണ്ടെങ്കില്‍ ആദ്യം പോലിസ് സ്റ്റേഷനിലെത്തി സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്കു പരാതി എഴുതിനല്‍കണം. പരാതിയുടെ കൂടെ നായയുടെ ഫോട്ടോയും വേണം. നമ്മുടെ എസ്‌ഐമാരിലെ മനുഷ്യപ്പറ്റുള്ളവര്‍ ഫോട്ടോയുടെ കാര്യത്തില്‍ കടുംപിടിത്തം പുലര്‍ത്താറില്ലെന്നതു ഭാഗ്യം. തുടര്‍ന്ന് എസ്‌ഐ കോടതിയില്‍ അപേക്ഷ നല്‍കണം. കോടതി അനുമതി ലഭിച്ചശേഷം നായപിടുത്തക്കാരെയും സ്ഥലത്തെ സര്‍ക്കാര്‍ വെറ്ററിനറി സര്‍ജനെയും കൂട്ടി എസ്‌ഐ നായയെ തേടിയിറങ്ങണം. നേരത്തെ പറഞ്ഞ ഫോട്ടോ നോക്കി നായയെ തിരിച്ചറിയേണ്ട ചുമതല ഇദ്ദേഹത്തിനാണ്. നായപിടുത്തക്കാരുടെ സഹായത്തോടെ വലവീശി ദേഹത്ത് പരിക്കുപറ്റാതെ അതിസൂക്ഷ്മമായി പിടികൂടണം. ഫോട്ടോയിലെ നായയെ തന്നെയാണു പിടിച്ചതെന്നതിനു സ്ഥലത്തെ പ്രമുഖരായ മൂന്നു വ്യക്തികളുടെ സാക്ഷ്യപത്രം കൂടി എസ്‌ഐ സംഘടിപ്പിച്ചിരിക്കണമെന്നാണു കോടതിയുടെ ഉത്തരവ്.ഡോക്ടര്‍ നായയെ വിശദമായി പരിശോധിച്ച് പേയുണ്ടെന്ന് ഉറപ്പുവരുത്തിയാല്‍ മാത്രമേ കൊല്ലാന്‍ വകുപ്പുള്ളൂ.
ഈ നിയമങ്ങളെല്ലാം പാലിച്ച് കിടക്കാന്‍ വരുന്ന നായയെ കൊല്ലാനൊക്കില്ലെന്ന് മാത്രം. പേയില്ലാത്ത നായാണെങ്കില്‍ അതിനെ വന്ധ്യംകരിച്ച ശേഷം പിടികൂടിയ അതേ സ്ഥലത്തു തിരിച്ചെത്തിക്കണം. ശസ്ത്രക്രിയയ്ക്കിടെ നായ ഇഹലോകവാസം വെടിഞ്ഞാല്‍ ഡോക്ടര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാനും വകുപ്പുണ്ട്.വീട്ടില്‍ വളര്‍ത്തുന്ന നായയെ തെരുവിലിറക്കിവിട്ടാലും ശിക്ഷയുണ്ട്.നമ്മള്‍ വളര്‍ത്തുന്ന മൃഗം പൊതുസ്ഥലത്തു മറ്റുള്ളവരെ ഉപദ്രവിച്ചാല്‍ 25,000 രൂപ പിഴയും ഒരു വര്‍ഷത്തെ തടവും ലഭിക്കും.തെരുവുനായയെ കൊന്നാല്‍ സുപ്രീം കോടതി വിധിപ്രകാരം 5,000 രൂപ വരെ പിഴ ഈടാക്കാന്‍ വകുപ്പുണ്ട്.രണ്ടാം തവണയും കൊന്നാല്‍ രണ്ടു കൊല്ലം മുതല്‍ ഏഴു കൊല്ലം വരെ തടവും ലഭിക്കാം.ഇനി തീരുമാനിക്കൂ, തെരുവു നായയെ കൊല്ലുകയാണോ അതോ കടി കൊള്ളുകയാണോ ഭേദമെന്ന്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day