|    Mar 24 Fri, 2017 7:39 pm
FLASH NEWS

തെരുവു നായയുടെ കടിയേറ്റയാള്‍ പേയിളകി മരിച്ചു

Published : 23rd August 2016 | Posted By: SMR

കൊട്ടാരക്കര: ഒരു മാസം മുമ്പ് തെരുവ് നായയുടെ കടിയേറ്റയാള്‍ പേയിളകി മരിച്ചു. അമ്പലപ്പുറം വേലംകോണം തയ്യില്‍പുത്തന്‍വീട്ടില്‍ ഉണ്ണികൃഷ്ണന്‍(44) ആണ് മരിച്ചത്.
ഒരു മാസം മുമ്പാണ് ഇയാള്‍ക്ക് കടിയേറ്റതെന്നു നാട്ടുകാര്‍ പറഞ്ഞു. പ്രതിരോധ കുത്തിവയ്പ് എടുത്തിരുന്നില്ല. മൂന്നു ദിവസം മുമ്പ് പേയുടെ ലക്ഷണങ്ങള്‍ കാട്ടിയ ഇയാളെ ബന്ധുക്കള്‍ പിടിച്ചുകെട്ടിയാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രത്യേക സെല്ലിലാക്കിയ ഉണ്ണികൃഷ്ണന്‍ ഇന്നലെ മരിച്ചു. ആശുപത്രിയില്‍ കൊണ്ടുപോയവര്‍ക്ക് മെഡിക്കല്‍ കോളജില്‍ തന്നെ പ്രതിരോധ കുത്തിവയ്പ് നല്‍കി.

(Visited 39 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക