|    Aug 20 Sun, 2017 12:00 am
FLASH NEWS

തെരുവു നായയുടെ ആക്രമണത്തില്‍ വൃദ്ധയടക്കം നാലുപേര്‍ക്ക് പരിക്കേറ്റു

Published : 8th June 2017 | Posted By: fsq

 

തൊമ്മാന: തൊമ്മനയില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തെരുവ് നായ ആക്രമണത്തില്‍ വൃദ്ധയടക്കം നാലുപേര്‍ക്ക് പരിക്കേറ്റു. കോക്കാട്ട വീട്ടില്‍ മേരി, ചിന്നങ്ങത്ത് സദാനന്ദന്‍ മകള്‍ ബിനിസജയന്‍,കോക്കാട്ട് പൈലന്‍ മകന്‍ ഡേവീസ്,വല്ലകുന്ന് ചാതോലി ബേബി എന്നിവര്‍ക്കാണ് പരിക്കേറ്റത്. കോക്കാട്ട് വീട്ടില്‍ മേരിയുടെ വീട്ടിലെ പശുവിനെ കഴിഞ്ഞ ദിവസം രാത്രി തെരുവ് നായ്ക്കള്‍ ആക്രമിച്ചിരുന്നു. പശുവിനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോവുന്നതിനിടെയാണ് മേരിയെ നായ്ക്കള്‍ കടിച്ച് കീറിയത്. കാലില്‍ ആഴത്തില്‍ മുറിവേറ്റ മേരി ബോധരഹിതയായി നിലത്ത് വീഴുകയും നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയി ല്‍ എത്തിക്കുകയുമായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക