|    Dec 18 Mon, 2017 8:54 am

തെരുവു നായകളെ എന്തു ചെയ്യും: വിദ്യാര്‍ഥികള്‍ സര്‍വേ നടത്തി

Published : 7th October 2016 | Posted By: Abbasali tf

തൊടുപുഴ: തെരുവുനായ്ക്കളുടെ അക്രമണത്തില്‍ നിന്ന് വിദ്യാര്‍ഥികളെയും ജനങ്ങളെയും രക്ഷിക്കാനുള്ള നടപടി അധികാരികള്‍ സ്വീകരിക്കണമെന്ന് ആവശ്യവുമായി വിദ്യാര്‍ഥികള്‍ ജനാഭിപ്രായ സര്‍വേ നടത്തി. തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് യുപി സ്‌കൂളിലെ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് വിദ്യാര്‍ഥികളാണ് ജനങ്ങളുടെ അഭിപ്രായങ്ങള്‍ ശേഖരിച്ചത്.മങ്ങാട്ടുകവല, തൊടുപുഴ ബസ് സ്റ്റാന്‍ഡുകളില്‍ നടത്തിയ സര്‍വേയില്‍ തെരുവു നായ്ക്കളെ ഉന്മൂലനം ചെയ്യണമെന്ന അഭിപ്രായമാണ് ഏറെയും ഉയര്‍ന്നത്. തെരുവുനായ്ക്കള്‍ക്കെതിരേ കുട്ടികള്‍ തന്നെ എഴുതി തയ്യാറാക്കിയ നാടന്‍ പാട്ടിന്റെ ദൃശ്യാവിഷ്‌കരണവും തെരുവു നായയുടെ വേഷം കെട്ടിയ കുട്ടികളുടെ പ്രകടനവും സര്‍വേയ്ക്കു മാറ്റുകൂട്ടി. സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ ഇരയാവുന്നത് കുട്ടികളാണ്. അതിനാലാണ് ഇത്തരമൊരു കാംപയിന്‍ നടത്താന്‍ കുട്ടികള്‍ തീരുമാനിച്ചത്. തൊടുപുഴ നഗരപ്രദേശങ്ങളില്‍ വര്‍ധിച്ചു വരുന്ന തെരുനായ്ക്കളെ പിടികൂടാനുള്ള നടപടി എടുക്കണമെന്ന ആവശ്യവുമായി നഗരസഭ അധികൃതര്‍ക്ക് കുട്ടികള്‍ പരാതി നല്‍കിയിരുന്നു.തെരുവുനായ്ക്കളുടെ ആക്രമണഭയം മൂലം ഏറെ ഭയത്തോടെയാണ് മാതാപിതാക്കള്‍ കുട്ടികളെ സ്‌കൂളിലേക്ക് പറഞ്ഞുവിടുന്നത്.മങ്ങാട്ടുകവലയില്‍ നിന്നാരംഭിച്ച കാംപെയിന്‍ ട്രാക്ക് പ്രസിഡന്റ് എംസി മാത്യു ഉദ്ഘാടനം ചെയ്തു. തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നടത്തിയ സമാപന സമ്മേളനത്തില്‍ വി എം ഫിലിപ്പച്ചന്‍ മുഖ്യാതിഥിയായി. ഹെഡ്മാസ്റ്റര്‍ പി എം ദേവസ്യാച്ചന്‍ അധ്യക്ഷത വഹിച്ചു. അധ്യാപകരായ അനീഷ് ജോര്‍ജ്,ബിന്ദു ഒലിയപ്പുറം, ഷിന്റോ ജോര്‍ജ്, ബീനാ വില്‍സണ്‍, ശാന്തമ്മ എം എസ്, സിസ്റ്റര്‍ ഷിജി എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക്  നേതൃത്വം വഹിച്ചു. അലീന ബാബു, നിരേഷ് രാജേഷ്, ഗോപിക സിജു എന്നിവര്‍ ഒപ്പുശേഖരണത്തിനു നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss