|    Jul 21 Sat, 2018 1:13 pm
FLASH NEWS

തെരുവു കലാകാരന്‍ സുലൈമാന് നാടിന്റെ അന്ത്യാഞ്ജലി

Published : 11th September 2017 | Posted By: fsq

 

ഇരിട്ടി: കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരിച്ച തെരുവു കലാകാരന്‍ തില്ലങ്കേരി അരീച്ചാലിലെ പി സുലൈമാന് നാടിന്റെ അന്ത്യാഞ്ജലി. വെള്ളിയാഴ്ച കൂത്തുപറമ്പിനടത്തു മാനന്തേരിയില്‍ വച്ച് കാറിടിച്ച് പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ ഇന്നലെ രാതിയോടെയായിരുന്നു മരിച്ചത്.  വൈകിട്ട് മൂന്നരയോടെ മട്ടന്നൂരിലും പിന്നീട് തില്ലങ്കേരി ടൗണിലും അരീച്ചാലിലെ വീട്ടിലും പൊതുദര്‍ശനത്തിന് വച്ചു. നാടിന്റെ നാനാതുറകളിലുള്ള നൂറൂക്കണക്കിന് ആളുകളാണ് അന്ത്യോപചാരമര്‍പ്പിക്കാനെത്തിയത്. നഗരസഭാ മുന്‍ ചെയയര്‍മാന്‍ കെ ഭാസ്‌കരന്‍, പഞ്ചായത്ത് പ്രസിഡന്റ് പി പി സുഭാഷ്, വൈ.പ്രസിഡന്റ് സി ഷൈമ തുടങ്ങി നിരവധിപേര്‍ അന്ത്യോപചാരമര്‍പ്പിച്ചു. തെരുവുകളില്‍ ജനത്തെ ആകാംഷയുടെ മുള്‍മുനയി ല്‍ നിര്‍ത്തി, ട്യൂബ് പൊട്ടിച്ച് ശരീരമാസകലം ചോരപൊടിയുമ്പോഴും നിറപുഞ്ചിരിയോടെയാണ് സുലൈമാന്‍ കാണികളെ സമീപിക്കാറ്. നിര്‍ധന കുടുംബത്തിലെ അംഗമായിരുന്ന ഈ കലാകാരന്റെ ജീവിതം കഠിനാധ്വാനത്തിന്റെ പാഠംകൂടി പകര്‍ന്നുനല്‍കുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss