|    Apr 29 Sat, 2017 8:55 pm
FLASH NEWS

തെരുവുവിളക്ക് സ്ഥാപിച്ചതില്‍ വ്യാപക അഴിമതി

Published : 24th October 2016 | Posted By: SMR

കെവി സുബ്രഹ്മണ്യന്‍

കൊല്ലങ്കോട്: തെരുവ് വിളക്ക്്  നടപ്പിലാക്കിയ കൊല്ലങ്കോട് മേഖലയിലെ വിവിധ പഞ്ചായത്തുകളിലെ   വിവിധ വാര്‍ഡുകളില്‍ പുതിയതായ തെരുവ് വിളക്ക്് സ്ഥാപിച്ചതിലും  നിലവിലുള്ള തെരുവു വിളക്കുകളുടെ  കേടു പാടുകള്‍ തീര്‍ത്തതിലും വ്യാപകമായ അഴിമതി നടന്നതായി ആരോപണം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് 2015-16 വര്‍ഷത്തില്‍ വിവിധ വാര്‍ഡുകളിലും പ്രധാന പാതകളിലും  നടപ്പിലാക്കിയ തെരുവ്് വിളക്ക് സ്ഥാപിച്ചതിലാണ് ലക്ഷങ്ങളുടെ തട്ടിപ്പ്. 45,85 വോള്‍ട്ട്്  സിഎഫ് ലൈറ്റ് ഇടുന്നതിനായി കരാര്‍ ഉറപ്പിച്ചെങ്കിലും 85 വോള്‍ട്ട്്്  ലൈറ്റിന് പകരം 65ഉം, 45 വോള്‍ട്ടിന്് പകരം 15 വോള്‍ട്ട്‌സ് ബള്‍ബുമാണ് കരാറുകാരന്‍ എല്ലാ തെരുവു വിളക്കിലും ഇട്ടിരിക്കുന്നത്.കൊല്ലങ്കോട്, മുതലമട, വടവന്നൂര്‍ പഞ്ചായത്തുകളിലാണ് ഇത്തരം തട്ടിപ്പ് നടത്തി ലക്ഷങ്ങള്‍ കരാറുകാരന്‍ കൊയ്‌തെടുത്തത്. കൊല്ലങ്കോട് 1200 ഓളം പോസ്റ്റുകളിലാണ്  ലൈറ്റും  അറ്റകുറ്റ പണിയും  നടത്തിയത്. ഇതില്‍ 600ഓളം പോസ്റ്റുകളില്‍ 85 വോള്‍ട്‌സ് ലൈറ്റുകള്‍ക്ക് പകരം 65 വോള്‍ട്‌സ് ലൈറ്റുകളാണ് ഉപയോഗിച്ചിരിക്കുന്നത്്. ലൈറ്റിട്ടതിലും കേടു പാടുകള്‍ തീര്‍ത്തതിലും  ഇലക്്ട്രിക് വയര്‍ കത്തിപോയതിലും ബള്‍ബ് തകരാറായിഎന്നു പറഞ്ഞ്് അനധികൃതമായി  ബില്‍ എഴുതിയും  പണം തട്ടിയെടുത്തതായും  കൊല്ലങ്കോട് പഞ്ചായത്തി ല്‍ ആരോപണം ഉണ്ട്. ഇതേ കരാറുകാരനാണ് മുതലമടയിലും വടവന്നൂരിലും കരാറെടുത്ത് തെരുവു വിളക്കുകള്‍ സ്ഥാപിച്ചത്്. അടുത്തടുത്ത പഞ്ചായത്തായതിനാല്‍ തകരാറായി എന്നു കരുതി എടുക്കുന്ന ബള്‍ബുകള്‍ അടുത്ത പഞ്ചായത്തിലെ പോസ്റ്റുകളില്‍ കൊണ്ടിടുകയാണ് പതിവെന്നും കരാറുകാരന്റെ കീഴിലുള്ള തൊഴിലാളികള്‍  പറയുന്നു. ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും കമ്മീഷന്‍ കൊടുക്കുന്നതിനാല്‍ ഇത്തരം. വിഷയങ്ങള്‍ പുറത്തുവരില്ലെന്ന വിശ്വാസത്തിലാണ്  ലക്ഷങ്ങള്‍ വെട്ടിപ്പു നടത്തുന്നതെന്നാണ് സംസാര വിഷയം. ഇത്തരം കൊള്ളകള്‍ വിജിലന്‍സ് അന്വേഷിക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day