|    Jul 21 Sat, 2018 1:25 pm
FLASH NEWS

തെരുവുമക്കള്‍ക്കൊപ്പം എസ്ഡിപിഐ ഓണാഘോഷം

Published : 6th September 2017 | Posted By: fsq

 

പെരുമ്പിലാവ്: എല്ലാവരും കുടുംബത്തോടും  കൂട്ടുകാര്‍ക്കുമൊപ്പം ഓണം ആഘോഷിച്ചപ്പോള്‍ കാര്‍ഷിക സമൃതിയുടെ ഉല്‍സവം തെരുവുമക്കള്‍ക്കൊപ്പം ആഘോഷിച്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ മാതൃകയായി. പെരുമ്പിലാവ് മേഖലയിലെ എസ്ഡിപിഐ പ്രവര്‍ത്തകരാണ് തെരുവില്‍ കഴിയുന്നവര്‍ക്ക് ഓണ സദ്യയൊരുക്കിയും അവരോടൊപ്പം സദ്യയുണ്ടും ഓണം ആഘോഷിച്ചത്. ഓണനാളില്‍ വിവിധ വീടുകളില്‍ നിന്നും ശേഖരിച്ച ഭക്ഷണ പൊതികള്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ കടവല്ലൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ തെരുവില്‍ കഴിയുന്നവര്‍ക്ക് എത്തിക്കുകയായിരുന്നു. എസ്ഡിപിഐ പ്രവര്‍ത്തകരായ റാഫി താഴത്തേതില്‍, റസാഖ് പെരുമ്പിലാവ്, ബിലാല്‍ സെയ്ദ്, അബ്ദുല്ല കടവല്ലൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. തെരുവിന്റെ മക്കള്‍ക്ക് ഓണം ആഘോഷിക്കാന്‍ അന്നം നല്‍കി സഹായിച്ച എല്ലാ കുടുംബങ്ങള്‍ക്കും നന്ദി അര്‍പ്പിക്കുന്നതായി  എസ്ഡിപിഐ കടവല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss