|    Jul 22 Sat, 2017 12:20 am
FLASH NEWS

തെരുവുനായ ശല്യത്തിനെതിരേ ഒറ്റയാള്‍ സമരവുമായി ലത്തീഫ് പള്ളിപ്പുറം

Published : 19th October 2016 | Posted By: Abbasali tf

താമരശ്ശേരി: തെരുവ് നായ്ക്കള്‍ക്കെതിരേ മതിയായ നടപടി സ്വീകരിക്കാത്ത ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍ക്കെതിരെ ഒറ്റയാള്‍ സമരവുമായി ലത്തീഫ് പള്ളിപ്പുറം. മൂന്നാഴ്ച മുമ്പ്, താമരശ്ശേരിയില്‍ വാഹനം പാര്‍ക്ക് ചെയ്തു അങ്ങാടിലേക്ക് വന്ന കച്ചവടക്കാരനെ നായ കടിച്ചിരുന്നു. താമരശ്ശേരിയിലെ ക്ഷേത്രത്തിലേക്ക് വന്ന കുടുംബങ്ങളെ നായകള്‍ കൂട്ടത്തോടെ അക്രമിക്കാന്‍ ശ്രമിച്ചിരുന്നു. പ്രദേശവാസികളുടെ ഇടപെടല്‍ മൂലമാണ് ആക്രമണത്തില്‍ നിന്നും അന്ന് അവര്‍ രക്ഷപ്പെട്ടത്. വിനയഭവന്‍ സെമിനാരിയില്‍ നിന്നും രണ്ട് ആടുകളെ നായകള്‍ കൂട്ടമായി എത്തി കടിച്ചു കൊന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചിട്ടും നായകളുടെ ശല്യത്തില്‍ നിന്നും പൊതുജനത്തിനും മറ്റും സംരക്ഷണം നല്‍കേണ്ട പഞ്ചായത്തധികൃതര്‍ നിസ്സംഗത പാലിക്കുകയാണ് ചെയ്തത്. ഇതിനെ തുടര്‍ന്നാണ് നായകളില്‍ നിന്നും പൊതു സമൂഹത്തിനു സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് ലത്തീഫ് പള്ളിപ്പുറം ഒറ്റയാള്‍ സമരവുമായി രംഗത്ത് വന്നത്. ആദ്യപടിയായി പഞ്ചായത്തിലെ വിവിധ പ്രദേശ—ങ്ങളില്‍ ബോധവല്‍ക്കരണവും ഒപ്പു ശേഖരണവും നടത്തും.ഇങ്ങനെ ലഭിക്കുന്ന ഒപ്പുകള്‍ താമരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനു കൈമാറും. തുടര്‍ നടപടികള്‍ എടുക്കുന്നില്ലെങ്കില്‍ പഞ്ചായത്ത് ഓഫിസിനു മുന്നില്‍ ധര്‍ണയടക്കം സമരവുമായി മുന്നോട്ട് പോവാനാണ് തീരുമാനമെന്ന് ലത്തീഫ് വ്യക്തമാക്കി. നേരത്തെ, മൊബൈല്‍ ടവര്‍ നിര്‍മാണത്തിനെതിരെയും ലത്തീഫ് സമരം നടത്തിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക