|    Oct 24 Wed, 2018 3:36 am
FLASH NEWS

തെരുവുനായ ശല്യം രൂക്ഷം : കായംകുളത്ത് നിരവധിപേര്‍ക്ക് കടിയേറ്റു

Published : 20th September 2017 | Posted By: fsq

 

കായംകുളം: തെരുവുനായ ശല്യം രൂക്ഷം. വിവിധ പ്രദേശങ്ങളിലായി 11 പേര്‍ക്ക്് കടിയേറ്റു.കായംകുളം, പെരുമ്പള്ളി, എരുവ ,ഞക്കനാല്‍ പെരുങ്ങാല, കൃഷ്ണപുരം പ്രദേശങ്ങളിലുള്ളവര്‍ക്കാണ് തെരുവുനായ്ക്കളുടെ കടിയേറ്റത്.ഷേര്‍ളി (48) പെരുമ്പള്ളി, ഈശ്വരി (44) തമിഴ്‌നാട്, വിജയലക്ഷമി (50) എരുവ ,അനീഷ് (28) കരീലകുളങ്ങര, രാജപ്പന്‍ (48) കായംകുളം ഷാജഹാന്‍ (46) ശാസ്താംകോട്ട, സാമുവല്‍ ജോണ്‍ (47) ഞക്കനാല്‍, ജയചന്ദ്രന്‍ (66) കുഞ്ഞുമോന്‍ (64) കൃഷ്ണ പുരം, രാജീവ് (47) പെരുങ്ങാല, ശ്രീകുമാര്‍ (30) കായംകുളം എന്നിവര്‍ക്കാണ് കടിയേറ്റത്. ഇവര്‍ താലൂക്കാശുപത്രിയില്‍ ചികില്‍സ തേടി. കഴിഞ്ഞ ദിവസം മറ്റു രണ്ടു പേര്‍ക്ക് തെരുവുനായ്ക്കളുടെ കടിയേറ്റിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss