|    Mar 27 Mon, 2017 10:13 am
FLASH NEWS

തെരുവുനായ ശല്യം; പരാതി സമര്‍പ്പിക്കാന്‍ സമിതി

Published : 30th June 2016 | Posted By: SMR

തിരുവനന്തപുരം: തെരുവുനായകളുടെ ആക്രമണം മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവരുടെ ചികില്‍സ, മരുന്ന് എന്നിവ സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്നതിന് റിട്ടയേര്‍ഡ് ജസ്റ്റിസ് എസ് സിരിജഗന്‍ അധ്യക്ഷനായ സമിതി രൂപീകരിച്ച് സുപ്രിംകോടതി ഉത്തരവായി. നിയമവകുപ്പ് സെക്രട്ടറിയും ഹെല്‍ത്ത് സര്‍വീസ് ഡയറക്ടറും സമിതിയില്‍ അംഗങ്ങളാവും.
പേവിഷബാധയ്‌ക്കെതിരേയുള്ള ഔഷധങ്ങള്‍ സൗജന്യമായി ലഭിക്കുന്ന കേന്ദ്രങ്ങളുടെയും ആശുപത്രികളുടെയും പട്ടിക തയ്യാറാക്കാനും സുപ്രിംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. തെരുവുനായകളുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള എല്ലാ പരാതികളും അവകാശവാദങ്ങളും ചുവടെയുള്ള വിലാസത്തില്‍ നല്‍കാമെന്നും ഇത്തരം കേസുകളുമായി ഹൈക്കോടതിയെയോ സുപ്രിംകോടതിയെയോ സമീപിക്കരുതെന്നും സുപ്രിംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. വിലാസം: ജസ്റ്റിസ്(റിട്ട.) എസ് സിരിജഗന്‍, ഫഌറ്റ് നമ്പര്‍ 4 സി, സ്റ്റാര്‍ പാരഡൈസ്, ചെറുപറമ്പത്ത് ഫസ്റ്റ് ക്രോസ് റോഡ്, കടവന്ത്ര, കൊച്ചി-682020.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക