|    Dec 11 Mon, 2017 1:12 pm
FLASH NEWS

തെരുവുനായ ശല്യം തടയാന്‍ വന്ധ്യംകരണം: എബിസി പദ്ധതിക്ക് ഇന്നു തുടക്കം

Published : 5th October 2016 | Posted By: Abbasali tf

കണ്ണൂര്‍: തെരുവുനായ ശല്യം തടയാന്‍ നായകളെ വന്ധ്യംകരിക്കുന്നതിനുള്ള (എബിസി) ജില്ലാ പഞ്ചായത്ത് പദ്ധതിക്ക് ഇന്നു തുടക്കമാകും. പാപ്പിനിശ്ശേരി മൃഗാശുപത്രി കെട്ടിടത്തില്‍ ആരംഭിക്കുന്ന വന്ധ്യംകരണ ശസ്ത്രക്രിയ കേന്ദ്രം രാവിലെ 9 ന് നടക്കുന്ന ചടങ്ങില്‍ പി കെ ശ്രീമതി ടീച്ചര്‍ എംപി ഉദ്ഘാടനം ചെയ്യും.  പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷത വഹിക്കും. ഗ്രാമ പഞ്ചായത്തുകള്‍, നഗരസഭകള്‍, കോര്‍പ്പറേഷന്‍ എന്നിവയുമായി ചേര്‍ന്നാണ് ജില്ലാ പഞ്ചായത്ത് തെരുവുനായ വന്ധ്യംകരണ പദ്ധതി നടപ്പിലാക്കുന്നത്. 2.98 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. നായകളെ പിടികൂടി വന്ധ്യംകരിക്കുകയും പേവിഷ ബാധയ്‌ക്കെതിരായ കുത്തിവയ്പ്പ് നടത്തുകയുമാണ് ഉദ്ദേശിക്കുന്നത്. പിടികൂടുന്ന സ്ഥലത്ത് തന്നെ വന്ധ്യംകരിച്ച നായകളെ കൊണ്ടുവിടും. വന്ധ്യംകരിക്കുന്നതോടെ നായകളുടെ ശൗര്യവും ആക്രമണ പ്രവണതയും കുറയും. പേവിഷ ബാധക്കെതിരായ കുത്തിവെപ്പ് നല്‍കുന്നതിനാല്‍ പേയിളകാനുള്ള സാധ്യതയും ഇല്ലാതാകും. ജില്ലാ തലം മുതല്‍ ഗ്രാമ പഞ്ചായത്ത് തലം വരെ പ്രത്യേക മോണിറ്ററിങ്ങ് സംവിധാനം പദ്ധതിക്കായി ഉണ്ടാകും. ബന്ധപ്പെട്ട വാര്‍ഡ് മെംബര്‍ ഏജന്‍സിയുടെ പ്രവര്‍ത്തനം സാക്ഷ്യപ്പെടുത്തണമെന്നും വ്യവസ്ഥയുണ്ട്. ഒരു നായക്ക് 1450 രൂപയാണ് ഏജന്‍സിക്ക് നല്‍കേണ്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക