|    Mar 24 Fri, 2017 9:42 pm
FLASH NEWS

തെരുവുനായ വിഷയത്തില്‍ നിലപാട് കടുപ്പിച്ച് മേനക ഗാന്ധി

Published : 26th August 2016 | Posted By: mi.ptk

maneka-gandhi

ന്യൂഡല്‍ഹി: അപകടകാരികളായ നായകളെ കൊല്ലണമെന്ന കേരള സര്‍ക്കാര്‍ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര വനിത – ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി. നായകളെ കൊന്നൊടുക്കുന്നത് നിയമ ലംഘനമാണെന്ന് മേനക ഗാന്ധി പറഞ്ഞു. തന്നെ ഭീകരയാക്കി രക്ഷപ്പെടാനാണ് കേരളം ശ്രമിക്കുന്നത്. നായകളെ കൊല്ലുന്നത് പ്രശ്‌നം രൂക്ഷമാക്കുമെന്നും മേനക ഗാന്ധി പറഞ്ഞു.
നായകളെ വന്ധ്യംകരിക്കുകയാണ് വേണ്ടത്. വന്ധ്യംകരണത്തിനായ് കേന്ദ്രം നല്‍കിയ ഫണ്ട് കേരള സര്‍ക്കാര്‍ വിനിയോഗിക്കുന്നില്ലെന്നും മാലിന്യം കുന്നുകൂടിയതുകൊണ്ടാണ് കേരളത്തില്‍ നായകള്‍ പെരുകാന്‍ കാരണമെന്നും മേനക ഗാന്ധി കൂട്ടിച്ചേര്‍ത്തു.

(Visited 289 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക