|    Jan 18 Wed, 2017 7:19 am
FLASH NEWS

തെരുവുനായ വിമുക്ത കേരളത്തിനായി സംസ്ഥാനതല സമരപ്രഖ്യാപനം

Published : 7th October 2016 | Posted By: SMR

കൊച്ചി: കേരളത്തില്‍ വര്‍ധിച്ചുവരുന്ന തെരുവുനായ ആക്രമണങ്ങളില്‍ നിന്നു ജനങ്ങളെ രക്ഷിക്കുന്നതിനും തെരുവുനായ വിമുക്ത കേരളത്തിനായും ജനസേവ ശിശുഭവന്റെ ആഭിമുഖ്യത്തില്‍ വിവിധ സ്‌കൂള്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് വിദ്യാര്‍ഥി സംഗമവും സംസ്ഥാനതല സമരപ്രഖ്യാപന സമ്മേളനവും സംഘടിപ്പിച്ചു. എറണാകുളം ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച സമ്മേളനം കേരള സിബിഎസ്ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ടി പി എം ഇബ്രാഹീംഖാന്‍ ഉദ്ഘാടനം ചെയ്തു.
ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി അധ്യക്ഷത വഹിച്ചു. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍, സ്‌ട്രേഡോഗ് ഫ്രീ മൂവ്‌മെന്റ് ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി എന്നിവര്‍ മുഖ്യപ്രഭാഷണവും സുപ്രിംകോടതി അഭിഭാഷകന്‍ അഡ്വ. വി കെ ബിജു, ക്യാപ്റ്റന്‍ രാജു, ബെന്നി ജോസഫ്  അനുഗ്രഹ പ്രഭാഷണവും നടത്തി.
തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ കുട്ടികളായ ദേവനന്ദന്‍, ആയുസ്, ഇമ്മാനുവല്‍ എന്നിവരും വീട്ടമ്മമാരായ സോഫിയ, ഡെന്നി എന്നിവരും തെരുവുനായ മൂലം ഓട്ടോ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ പിറവം സ്വദേശി ഷൈമോന്‍ എന്നിവരടക്കം നിരവധി പേര്‍ തങ്ങളുടെ അനുഭവം പങ്കുവച്ചു. സംസ്ഥാനതല സമരത്തിന് മുന്നോടിയായാണ് വിദ്യാര്‍ഥികളെ അണിനിരത്തിയുള്ള ജനസേവാ ശിശുഭവന്റെ സമരപ്രഖ്യാപന സമ്മേളനം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക