|    Jul 19 Thu, 2018 3:22 pm
FLASH NEWS

തെരുവുനായ വിമുക്ത കേരളം;ജനസേവ ശിശുഭവന്‍ പ്രക്ഷോഭത്തിന്‌

Published : 21st September 2017 | Posted By: fsq

 

കൊച്ചി: തെരുവുനായ വിമുക്ത കേരളത്തിനായി ജനസേവ ശിശുഭവന്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ജനസേവ ഭിന്നശേഷി സൊസൈറ്റിയുമായി ചേര്‍ന്നാണ് സമരം നടത്തുന്നതെന്നു ചെയര്‍മാന്‍ ജോസ് മാവേലി, ഭിന്നശേഷി സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ജിലുമോള്‍ മാരിയറ്റ് എന്നിവര്‍ അറിയിച്ചു.കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങളും തെരുവുനായകളെ ഉന്മുലനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരാണ്. ഈ ആവശ്യം ചര്‍ച്ച ചെയ്യുന്നതിനായി സര്‍വകക്ഷിയോഗം വിളിച്ചു കൂട്ടണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം മുന്‍നിര്‍ത്തി ഒക്ടോബര്‍ 14ന് ഉച്ചകഴിഞ്ഞ് 2.30ന് എറണാകുളം ടൗണ്‍ഹാളില്‍ നില്‍പ്പു സമരം നടത്തും. ഭിന്നശേഷി വിഭാഗക്കാരുടെ ഉന്നമനത്തിനായി രൂപീകരിച്ച സൊസൈറ്റിയുടെ ജില്ലാ സമ്മേളനവും ഇതോടനുബന്ധിച്ചു നടക്കും. നില്‍പ്പു സമരവും ജില്ലാ സമ്മേളനവും കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ മുഖ്യപ്രഭാഷണവും ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍ ആമുഖപ്രഭാഷണവും കവിയൂര്‍ പൊന്നമ്മ അനുഗ്രഹ പ്രഭാഷണവും നിര്‍വഹിക്കും. ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി അധ്യക്ഷനാവും. അഡ്വ. ചാര്‍ളിപോള്‍, ക്യാപ്ടന്‍ എസ് കെ നായര്‍ കെ സുരേഷ്‌കുമാര്‍, കെ എം നാസര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss