|    Jan 17 Tue, 2017 12:41 am
FLASH NEWS

തെരുവുനായ വന്ധ്യംകരണം ഒക്‌ടോബര്‍ ഒന്നിന് പുനരാരംഭിക്കും

Published : 7th September 2016 | Posted By: SMR

കോട്ടയം: തെരുവുനായകളുടെ നിയന്ത്രണത്തിനുളള വന്ധ്യംകരണ ക്ലിനിക്കുകളുടെ പ്രവര്‍ത്തനം ഒക്‌ടോബര്‍ ഒന്നിന് പുനരാംരഭിക്കുമെന്ന് ജില്ലാ കലക്ടര്‍ സി എ ലത അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേ ര്‍ന്ന ഗ്രാമ/ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടേയും യോഗത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങ ള്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഗ്രാമപ്പഞ്ചായത്തു പ്രസിഡന്റ് ചെയര്‍മാനും സെക്രട്ടറി കണ്‍വീനറും ആരോഗ്യ-മൃഗസംരക്ഷണ വകുപ്പ്-പഞ്ചായത്ത്തല ഉദ്യോഗസ്ഥര്‍ അംഗങ്ങളായുമുളള മോണിറ്ററിങ് കമ്മിറ്റി എല്ലാ പഞ്ചായത്തുകളിലും അടിയന്തരമായി രൂപീകരിക്കണം.
ഓരോ പഞ്ചായത്തിലും ഉടമസ്ഥരില്ലാതെ അലഞ്ഞ് നടക്കുന്ന നായ്ക്കളുടെ എണ്ണം, നായ്ക്കള്‍ കൂട്ടമായി കാണുന്ന പ്രദേശം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ പഞ്ചായത്തുകള്‍ ശേഖരിക്കണം. നായ്ക്കളെ പിടികൂടി വന്ധ്യംകരണ കേന്ദ്രത്തിലെത്തിക്കാന്‍ പ്രാപ്തിയും താല്‍പര്യവുമുള്ളവരെ കണ്ടെത്തേണ്ട ചുമതലയും പഞ്ചായത്തുകള്‍ക്കാണ്.  ഈ പ്രവര്‍ത്തനങ്ങളില്‍ പ്രദേശവാസികളുടെ പ്രത്യേകിച്ചും യുവജനങ്ങളുടെ പങ്കാളിത്തം കമ്മിറ്റി ഉറപ്പുവരുത്തണം. ഉപകരണങ്ങളും വാഹനവും നല്‍കും. പരിയാരം, വാഴൂര്‍, കാഞ്ഞിരപ്പള്ളി, കടനാട്, വൈക്കം എന്നിവിടങ്ങളിലാണ് വന്ധ്യംകരണ കേന്ദ്രങ്ങള്‍. ഏഴ് ജീവനക്കാരും ഓപ്പറേഷനുള്ള സാങ്കേതിക സൗകര്യങ്ങളും ഒരുക്കിയിട്ടുള്ള ഓരോ കേന്ദ്രത്തിലും ദിവസേന എട്ട് നായ്ക്കളെ വീതം വന്ധ്യംകരിക്കും.  തുടര്‍ന്നുള്ള മൂന്നു ദിവസം അവയ്ക്ക് ഭക്ഷണവും മരുന്നും നല്‍കി പിടികൂടിയ സ്ഥലത്ത് തിരികെ എത്തിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക