|    Mar 24 Fri, 2017 1:49 am
FLASH NEWS

തെരുവുനായ മുമ്പില്‍ ചാടി; ഓട്ടോറിക്ഷ മറിഞ്ഞ്് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് പരിക്ക്

Published : 12th October 2016 | Posted By: Abbasali tf

മുണ്ടക്കയം: തെരുവുനായ മുന്നില്‍ ചാടിയതിനെ തുടര്‍ന്നു നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാര്‍ഥിയുടെ രണ്ടു കാലുകളും ഒടിഞ്ഞു. ഓട്ടോയിലുണ്ടായിരുന്ന രണ്ടു വിദ്യാര്‍ഥികള്‍ക്കും ഓട്ടോ ഡ്രൈവര്‍ക്കും പരിക്കേറ്റു. പെരുവന്താനം സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നീന്തല്‍ ചാംപ്യനും ആനചാരി മണിയാക്കുപാറയില്‍ എം ജെ മാത്യുവിന്റെ മകനുമായ ജിമല്‍ മാത്യു(13)നാണ് ഗുരുതരമായി പരിക്കറ്റത്. ജിമലിന്റെ രണ്ടു കാലുകളും ഒടിഞ്ഞ് 35ാംമൈലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന ജിമലിന്റെ സഹോദരനും ഇതേ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയുമായ ജില്‍ജോ മാത്യു (17), ഇവരുടെ പിതൃ സഹോദരന്‍ ഫിലിപ് ജോസഫിന്റെ മകളും ഇതേ സ്‌കൂളിലെ വിദ്യാര്‍ഥിയുമായ ജോസ്‌ന ഫിലിപ് (11), ഓട്ടോ റിക്ഷ ഡ്രൈവര്‍ അഴങ്ങാട് സ്വദേശി സുബിന്‍ ജോസഫ് എന്നിവരെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജിമല്‍ മാത്യുവിന്റെ കാലുകള്‍ ഒടിഞ്ഞതിനെ തുടര്‍ന്നു ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. സ്‌കൂളിലെ നീന്തല്‍ ചാംപ്യനായ ജിമല്‍ മറ്റുളളവരോടൊപ്പം നീന്തല്‍ പരശീലനത്തിനുപോവുന്നതിനിടയിലാണ് അപകടമുണ്ടായത്. നാട്ടുകാര്‍ ഉടന്‍ മുണ്ടക്കയം മുപ്പത്തിയഞ്ചാംമൈലിലെ സ്വകാര്യാശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇന്നലെ രാവിലെ ഏഴോടെ പെരുവന്താനത്തിനടുത്തായിരുന്നു അപകടം.

(Visited 6 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക