|    Dec 15 Fri, 2017 9:37 pm
FLASH NEWS
Home   >  News now   >  

തെരുവുനായ പ്രശ്‌നം: കേരളത്തിന് സുപ്രീംകോടതിയുടെ വിമര്‍ശനം

Published : 4th October 2016 | Posted By: mi.ptk

street-dogs

ന്യൂഡല്‍ഹി: തെരുവുനായ പ്രശ്‌നത്തില്‍ കേരളത്തിന് സുപ്രീംകോടതിയുടെ വിമര്‍ശനം. കേരളത്തില്‍ ചില സംഘടനകള്‍ തെരുവുനായകളെ കൊന്ന് പ്രകടനം നടത്തിയതിന്റെയും പ്രതിഷേധിച്ചതിന്റെയും ചിത്രങ്ങള്‍ മൃഗസംരക്ഷണവകുപ്പ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. തെരുവുനായകളെ കൊന്ന് ആഘോഷിക്കുകയാണോ എന്ന് ചിത്രങ്ങള്‍ പരിശോധിച്ച ശേഷം കോടതി ചോദിച്ചു. ജസ്റ്റിസുമാരായ ദീപക് മിശ്ര, യുയു ലളിത് എന്നിവരടങ്ങിയ ബെഞ്ചാണ് പൊതുപ്രവര്‍ത്തകനായ സാബു സ്റ്റീഫന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ വിമര്‍ശനമുന്നയിച്ചത്.
ഇത്തരം നടപടി അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി തെരുവുനായകളെ കൊന്ന് ആഘോഷം നടത്തിയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെയും പ്രവര്‍ത്തകര്‍ക്കെതിരെയും എന്ത് നടപടിയാണ് എടുത്തതെന്നും ചോദിച്ചു. എന്തൊക്കെ നടപടികളാണ് സ്വീകരിച്ചത് എന്ന് വ്യക്തമാക്കി രണ്ടാഴ്ചക്കുള്ളില്‍ ചീഫ് സെക്രട്ടറി മറുപടി നല്‍കണമെന്നും പറഞ്ഞു. പേപ്പട്ടികളേക്കാള്‍ വില മനുഷ്യ ജീവനാണ്. എന്നാല്‍ അതിന് നിയമം അനുശാസിക്കുന്ന നടപടികളാണ് സ്വീകരിക്കേണ്ടതെന്നും കോടതി പറഞ്ഞു. തെരുവുനായ ശല്യം തടയുന്നതിന് മൃഗസംരക്ഷണ ബോര്‍ഡ് നല്‍കിയ നിര്‍ദേശത്തില്‍ കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കണമെന്നും കോടതി വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക