|    Mar 23 Thu, 2017 4:01 pm
FLASH NEWS

തെരുവുനായ പ്രശ്‌നം: കേരളത്തിന് സുപ്രിംകോടതി നോട്ടീസ്

Published : 5th October 2016 | Posted By: SMR

ന്യൂഡല്‍ഹി: തെരുവുനായ്ക്കളെ കൊന്ന് നിങ്ങള്‍ ആഘോഷിക്കുകയാണോയെന്ന് കേരളത്തോടു സുപ്രിംകോടതി. തെരുവുനായ്ക്കളെ കൊന്ന് പ്രകടനം നടത്തിയ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരേ എന്തു നടപടി സ്വീകരിച്ചെന്ന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.
ഇക്കാര്യം വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ചീഫ് സെക്രട്ടറിക്ക് കോടതി നോട്ടീസയച്ചു. മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. തെരുവുനായ വിഷയവുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കവെ, പ്രധാന ഹരജിക്കാരനായ അഭിഭാഷകന്‍ അനുപം ത്രിപാഠിയാണ് കേരളത്തിലെ സാഹചര്യം ചൂണ്ടിക്കാട്ടിയത്.
തെരുവുനായ്ക്കളേക്കാള്‍ മനുഷ്യജീവനു തന്നെയാണ് വിലകല്‍പ്പിക്കേണ്ടതെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊല്ലാമെന്ന നിയമത്തിന് നടപടിക്രമങ്ങള്‍ ഏറെയുണ്ട്. ഇവ പാലിച്ചാണോ കൊന്നതെന്നു ബെഞ്ച് ചോദിച്ചു.
ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊല്ലാമെന്ന കേരള ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് അനുപം ത്രിപാഠി സുപ്രിംകോടതിയെ സമീപിച്ചത്. നായ്ക്കളുടെ കടിയേറ്റ് മരിച്ച കോട്ടയം സ്വദേശിനി ഡോളിയുടെ ഭര്‍ത്താവ് ജോസ് സെബാസ്റ്റ്യന്‍, ഫാദര്‍ വര്‍ഗീസ് തോമസ് എന്നിവര്‍ നല്‍കിയ ഹരജിയും കോടതിയുടെ പരിഗണനയിലുണ്ട്.

(Visited 11 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക