|    Jan 17 Tue, 2017 3:30 am
FLASH NEWS

തെരുവുനായ: കേന്ദ്രനിയമം ഭേദഗതി ചെയ്യണം- അജ്മല്‍ ഇസ്മായില്‍

Published : 8th September 2016 | Posted By: SMR

തിരുവനന്തപുരം: തെരുവുനായ്ക്കളുടെ ആക്രമണങ്ങളില്‍ പരിക്കേല്‍ക്കുന്നവരുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍, കേന്ദ്രനിയമം ഭേദഗതിചെയ്യാന്‍ സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍ ആവശ്യപ്പെട്ടു. തെരുവുനായകളല്ല; മനുഷ്യജീവനാണു പ്രധാനം എന്ന മുദ്രാവാക്യമുയര്‍ത്തി എസ്ഡിപിഐ തിരുവനന്തപുരം കോര്‍പറേഷന്‍ ഓഫിസിലേക്കു നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരുവുനായകള്‍ മനുഷ്യജീവനെടുക്കുന്ന ശത്രുക്കളുടെ രൂപത്തിലേക്കു വളര്‍ന്നിരിക്കുന്നു. എന്നിട്ടും അക്രമകാരികളായ നായകളെ എന്തുചെയ്യണമെന്ന ചര്‍ച്ചയാണ് ഇപ്പോഴും. മനുഷ്യനു ഭീഷണിയായ മൃഗങ്ങളെ കൊല്ലാന്‍ ഇന്ത്യയില്‍ നിയമമുണ്ട്. എന്നാല്‍ തെരുവുനായകളെ കൊല്ലാന്‍ അനുമതിതേടുമ്പോള്‍ ആനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ നിയമമാണു സര്‍ക്കാര്‍ പ്രതിബന്ധമായി ചൂണ്ടിക്കാട്ടുന്നത്. ജനങ്ങള്‍ക്കു നായകളുടെ കടി കൊള്ളേണ്ടത് വാക്‌സിന്‍ മാഫിയകളുടെ ആവശ്യമാണ്. ഇതേ മാഫിയകളാണ് തെരുവുനായ പ്രേമം പറയുന്ന സംഘടനകള്‍ക്ക് രഹസ്യസഹായം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എ ഇബ്രാഹീം മൗലവി, ജനറല്‍ സെക്രട്ടറി പൂന്തുറ നൗഷാദ്, വൈസ് പ്രസിഡന്റ് വേലുശ്ശേരി സലാം, നിസാമുദ്ദീന്‍ തച്ചോണം, ഷബീര്‍ ആസാദ്, നിസാര്‍ പരിക്കുഴി സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക