|    Aug 19 Sat, 2017 3:39 am
FLASH NEWS

തെരുവുനായ കുറുകെ ചാടി; പാല്‍ കയറ്റി വന്ന വാഹനം തലകീഴായി മറിഞ്ഞു

Published : 19th November 2016 | Posted By: SMR

നെടുമങ്ങാട്: റോഡിന് കുറുകെ ചാടിയ തെരുവുനായയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പാല്‍ കയറ്റി വന്ന പിക്കപ്പ് വാന്‍ തലകീഴായി മറിഞ്ഞു. ഇന്നലെ രാവിലെ ഒമ്പതോടെ ചുള്ളിമാനൂര്‍ വഞ്ചുവത്തിനും മഞ്ഞക്കോട്ടുമലയ്ക്കും ഇടയിലാണ് അപകടം. നന്ദിയോട് ക്ഷീരസംഘത്തിലെ ഫ്രീസറില്‍ സൂക്ഷിക്കാനായി സമീപത്തെ വിവിധ ക്ഷീരസംഘങ്ങളില്‍ നിന്നു കാനുകളില്‍ നിറച്ച് പാല്‍ കൊണ്ടുപോവുന്നതിനെയാണ് അപകടമുണ്ടായത്. റോഡിന് കുറുകെ നായ വരുന്നതു കണ്ട ഡ്രൈവര്‍ വാഹനം വെട്ടിയൊതുക്കുന്നതിനിടെയാണ് അപകടം നടന്നത്. വീഴ്ചയില്‍ കാനുകളില്‍ ഉണ്ടായിരുന്ന പാല്‍ മുഴുവന്‍ റോഡിലേക്ക് പതിച്ചു. ഏകദേശം 30 കാനുകളാണ് വാഹനത്തിലുണ്ടായിരുന്നത്. റോഡിന് കുറുകെ വാഹനം മറിഞ്ഞതിനാല്‍ ഏറെനേരം ഗതാഗതം നിലച്ചു. സമീപത്തെ ചുമട്ടുതൊഴിലാളികളെത്തി വാഹനം ഉയര്‍ത്തി സൈഡിലേക്ക് മാറ്റിയിട്ടാണു ഗതാഗത തടസ്സം ഒഴിവാക്കിയത്. റോഡില്‍ നിറഞ്ഞുകിടന്ന പാല്‍ ഫയര്‍ഫോഴ്‌സ് എത്തി കഴുകിമാറ്റി. ഡ്രൈവര്‍ക്ക് നിസ്സാരമായി പരിക്കേറ്റു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക