|    Jun 26 Mon, 2017 2:17 pm
FLASH NEWS

തെരുവുനായ കുറുകെ ചാടി; നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് അഞ്ചു പേര്‍ക്ക് പരിക്കേറ്റു

Published : 22nd November 2016 | Posted By: SMR

കട്ടപ്പന: തെരുവു നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് രണ്ട് സ്ത്രീകളടക്കം അഞ്ചു പേര്‍ക്കു പരിക്കേറ്റു. ഇന്നലെ രാവിലെ പത്തരയോടെ ഇരുപതേക്കര്‍ പാലത്തിനു സമീപമുണ്ടായ അപകടത്തില്‍ കാഞ്ചിയാര്‍ കോടത്തേത്ത് ജോയന്‍ ജോര്‍ജ് (42), ഭാര്യ ബീന (38), ഓട്ടോ െ്രെഡവര്‍ പെരിയോന്‍കവല സ്വദേശി റോയി (35) എന്നിവരെ ഗുരുതര പരിക്കുകളോടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോ യാത്രക്കാരായ മറ്റ് രണ്ടു പേര്‍ക്കും നിസാര പരിക്കേറ്റു. നായയെ ഇടിക്കാതിരിക്കാന്‍ ശ്രമിക്കുന്നതിനിടെ റോഡില്‍ മറിഞ്ഞ ഓട്ടോ മൂന്നു തവണ കരണം മറിഞ്ഞു. ജോയനും ബീനക്കും തലക്കാണ് പരിക്ക്. വെള്ളിലാങ്കണ്ടത്തു നിന്നും കട്ടപ്പനയിലേക്ക് വരികയായിരുന്ന ഓട്ടോയാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റവരെ അതുവഴിയെത്തിയ യാത്രക്കാരാണ് ആശുപത്രിയിലെത്തിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക