|    Mar 28 Tue, 2017 7:15 pm
FLASH NEWS

തെരുവുനായ ആക്രമണത്തെ ന്യായീകരിച്ച് മേനക ഗാന്ധി

Published : 22nd August 2016 | Posted By: mi.ptk

maneka-gandhi

ന്യൂഡല്‍ഹി: തെരുവുനായ ആക്രമണത്തെ ന്യായീകരിച്ച് കേന്ദ്ര ശിശുവികസന വകുപ്പ് മന്ത്രി മേനക ഗാന്ധി.വെറുതെ നായകള്‍ ആക്രമിക്കില്ല. തിരുവനന്തപുരം പുല്ലുവിളയില്‍ തെരുവുനായകളുടെ കടിയേറ്റ് മരിച്ച സ്ത്രീയുടെ കൈവശം എന്തോ മാംസം ഉണ്ടായിരുന്നിരിക്കണമെന്നും മേനക ഗാന്ധി പറഞ്ഞു.
സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ ദു:ഖമുണ്ട്. എന്നാല്‍ അതിന് നായകളെ കൊല്ലണമെന്ന് പറയുന്നത് മണ്ടത്തരമാണ്. വന്ധ്യംകരിച്ച നായകള്‍ കടിയ്ക്കാറില്ല. പുല്ലുവിളയിലെ നായകളെ വന്ധ്യംകരിച്ചിരുന്നില്ലെന്നും മേനക ഗാന്ധി പറഞ്ഞു.
തെരുവുനായകളെ കൊല്ലുന്നതുകൊണ്ട് കേരളത്തില്‍ പട്ടിയുടെ ആക്രമണം കുറയില്ല. കേരളത്തിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. ആവശ്യമെങ്കില്‍ ഇടപെടുമെന്നും മേനക ഗാന്ധി കൂട്ടിച്ചേര്‍ത്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day