|    Jan 22 Sun, 2017 1:33 pm
FLASH NEWS

തെരുവുനായ ആക്രമണത്തില്‍ ആടും കോഴികളും ചത്തു

Published : 7th September 2016 | Posted By: SMR

കടുത്തുരുത്തി: ഞീഴൂരില്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ മുപ്പതോളം കോഴികളും ഒരാടും ചത്തു. നായ്ക്കളുടെ കടിയേറ്റ ഒരാട് അവശനിലയില്‍. ഞായറാഴ്ച്ചയും തിങ്കളാഴ്ചയുമായി കാട്ടാമ്പാക്കിലാണ് തെരുവ് നായ്ക്കളുടം ആക്രമണമുണ്ടായത്. കൂട്ടമായെത്തിയ പത്തോളം നായ്ക്കളാണ് കോഴികളെയും ആടുകളെയും ആക്രമിച്ചത്. കാട്ടാമ്പാക്ക് ആവിയില്‍ ജോണ്‍സന്‍ പോളിന്റെ ആടാണ് ചത്തത്.
കാട്ടാമ്പാക്ക് കണമറ്റത്തില്‍ ലളിത വാസുവിന്റെ പത്തു കോഴികളെയും ചാമക്കാല സെബാസ്റ്റ്യന്റെയും മുതുകുളത്തില്‍ ജോര്‍ജിന്റെയും പത്തു വീതം കോഴികളെയുമാണ് നായ്ക്കള്‍ കൊന്ന് തിന്നത്. ആവിയില്‍ ജോണ്‍സണ്‍ വീടിന് സമീപം പറമ്പില്‍ കെട്ടിയിരുന്ന ആടിനെ കൂട്ടമായെത്തിയ നായക്കള്‍ ആക്രമിക്കുകയായിരുന്നു. സമീപത്തു തന്നെ കെട്ടിയിരുന്ന മഞ്ഞളാമലയില്‍ ബേബിയുടെ ആടിനെയും നായ്ക്കള്‍ ആക്രമിച്ചു. ആടിന്റെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ഓടിയെത്തിയപ്പോളേക്കും നായ്ക്കള്‍ ഓടി രക്ഷപെട്ടു. കോഴികളെ രാത്രിയിലാണ് ആക്രമിച്ചത്. നിരവധി കോഴികള്‍ നായ്ക്കളുടെ ആക്രമണത്തില്‍ അവശനിലയിലാണ്. കാട്ടമ്പാക്കിലും പരിസരപ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ ആക്രമണം രൂക്ഷമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക