|    Jul 26 Wed, 2017 6:18 am
FLASH NEWS

തെരുവുനായ ആക്രമണത്തില്‍ 75 കോഴികള്‍ ചത്തു

Published : 1st September 2016 | Posted By: SMR

മുക്കം: കല്ലുരുട്ടിയില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ കോഴികള്‍ ചത്തു. കല്ലുരുട്ടി പുതുശ്ശേരി സുരേന്ദ്രന്റെ വീട്ടിലെ 75 ഓളം കോഴികളെയാണ് തെരുവുനായ്ക്കള്‍ കടിച്ചു കൊന്നത്. ഇന്നലെ വൈകുന്നേരം 4.30 ഓടെയാണ് സംഭവം.
പത്തോളം നായ്ക്കള്‍ ഒരുമിച്ചെത്തി ആക്രമിക്കുകയായിരുന്നു. 300 ഓളം കോഴികളെയാണ് സുരേന്ദ്രന്‍ വളര്‍ത്തുന്നത്. നേരത്തെയും ഇത്തരത്തില്‍ സുരേന്ദ്രന്റെ 25 ഓളം കോഴികളെ തെരുവുനായ്ക്കള്‍ കടിച്ചു കൊന്നിരുന്നു. സുരേന്ദ്രന്റെ തൊട്ടടുത്ത വീട്ടിലെ വളര്‍ത്തുമൃഗങ്ങളേയും കഴിഞ്ഞ ദിവസം തെരുവുനായ്ക്കള്‍ ആക്രമിച്ചിരുന്നു. കല്ലുരുട്ടി പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണ്. അലഞ്ഞു തിരിയുന്ന 20 ഓളം നായ്ക്കള്‍ ഇവിടെ നാട്ടുകാര്‍ക്ക് വലിയ ഭീഷണിയാണ്. വിദ്യാര്‍ഥികള്‍, രാവിലെ നടക്കാനിറങ്ങുന്നവര്‍, പളളിയിലേക്കും മദ്രസയിലേക്കും അമ്പലത്തിലേക്കും പോകുന്നവര്‍ തുടങ്ങി പലര്‍ക്കും ഇവ വലിയ ഭീഷണിയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക