|    Dec 12 Tue, 2017 12:44 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

തെരുവുനായ ആക്രമണം

Published : 31st October 2016 | Posted By: SMR

വീട്ടമ്മയ്ക്ക് തെരുവുനായയുടെ കടിയേറ്റു
കല്ലമ്പലം: റോഡിലൂടെ നടന്നുപോവുകയായിരുന്ന വീട്ടമ്മയെ തെരുവുനായ ആക്രമിച്ചു. കരവാരം ചാത്തന്‍മപതറ കുന്നുവാരം വട്ടവിള വീട്ടില്‍ ഷാഹിദയ് (70)ക്കാണ് കടിയേറ്റത്. ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. വീട്ടില്‍നിന്നു ബന്ധുവീട്ടിലേക്ക് നടന്നുപോകവെയായിരുന്നു നായയുടെ ആക്രമണം. ആക്ര—മണത്തില്‍ നിലത്തുവീണ വീട്ടമ്മയെ നായ നിരവധി തവണ കടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ നായയെ ആട്ടിപ്പായിച്ച് വീട്ടമ്മയെചാത്തന്‍മപതറ കെടിസിടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ഇരുകൈ—ക്കും കാലിലുമായി ഇരുപത്തഞ്ച് മുറിവുകളുണ്ട്. പല മുറിവും ആഴത്തിലുള്ളതും ഗുരുതരവുമാണെന്ന് ഡോക്ടര്‍ പറഞ്ഞു.

വൃദ്ധനെ പള്ളിമുറ്റത്ത്  നായ കടിച്ചു
പീരുമേട്: ദേവാലയത്തിലേക്ക് പ്രാര്‍ഥനയ്ക്കുപോയ വൃദ്ധന് പള്ളിമുറ്റത്ത് നായയുടെ കടിയേറ്റു. കരടിക്കുഴി ഈറ്റപ്പുറത്ത് വീട്ടില്‍ തോമസ് (84) നെയാണ്  പട്ടി കടിച്ചത്.  കരടിക്കുഴി മാര്‍ശ്ലീവാ മൗണ്ട് ദേവാലയത്തിന്റെ മുറ്റത്തുവച്ച് ഞായറാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. അവശനിലയിലായ വൃദ്ധനെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി. തെരുവുനായ്ക്കളുടെ ശല്യം തോട്ടം മേഖലയിലും വ്യാപകമായിരിക്കുകയാണ്.

പോത്തിനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു
തൃശൂര്‍: കുന്നംകുളം ആര്‍ത്താറ്റില്‍ വളര്‍ത്തു പോത്തിനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു. ചാട്ടുകുളത്തിന് സമീപം താമസിക്കുന്ന കുളങ്ങര സുബ്രഹ്മണ്യന്റെ ഉടമസ്ഥതയിലുള്ള ഒന്നര വയസ്സുള്ള പോത്തിനെയാണ് കഴിഞ്ഞ ദിവസം വൈകീട്ട് നായകള്‍ കടിച്ചുകൊന്നത്. ആറ് പോത്തുകളെ ഒന്നിച്ച് വീടിനു പരിസരത്തുള്ള വയലില്‍ മേയാന്‍ വിട്ടിരുന്നതാണ്. ഇവിടേക്ക് കൂട്ടമായി എത്തിയ തെരുവ്‌നായ്ക്കള്‍ പോത്തിനെ വളഞ്ഞ് കടിച്ചു കൊല്ലുകയായിരുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക