|    Jul 21 Sat, 2018 12:11 am
FLASH NEWS
Home   >  Kerala   >  

തെരുവുനായ ആക്രമണം: വിദ്യാര്‍ഥിയുള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്ക്

Published : 17th September 2017 | Posted By: mi.ptk

അമ്പലവയല്‍: സുല്‍ത്താന്‍ബത്തേരി ബീനാച്ചിയിലും അമ്പലവയല്‍ ആയിരം കൊല്ലിയിലും തെരുവുനായയുടെ ആക്രമണത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. സുല്‍ത്താന്‍ബത്തേരി ബീനാച്ചിയില്‍ തെരുവു നായയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മദ്രസ്സ വിദ്യാര്‍ത്ഥി കട്ടയാട് കക്കുണ്ടേരി ഹസ്സന്റെ മകള്‍ റുബീന( 9), മലയില്‍ സമദ്(50), മണിച്ചിറ തൊണ്ടന്‍മല അബ്ദുറഹിമാന്‍(49) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
അമ്പലവയല്‍ ആയിരം കൊല്ലിയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ആയിരം കൊല്ലി സ്വദേശികളായ കാരിക്കാകുഴി വിനു (35), കുണ്ടുപള്ളിയാലില്‍ ലത്തീഫ്(42) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇന്നലെ രാത്രി 9 മണിയോടെ ആയിരം കൊല്ലിയില്‍ വെച്ചാണ് ഇവരുടെ നേരെ തെരുവുനായയുടെ ആക്രമണം ഉണ്ടായത്.വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങി നടന്നു പോകുമ്പോഴാണ് വിനുവിനെ നായ കടിച്ചത്. ഇയാളുടെ കൈക്ക് പരിക്കേറ്റു. ലത്തീഫ് ബൈക്കില്‍ പോകുമ്പോള്‍ ഓടിയെത്തിയ തെരുവുനായ കാലില്‍ കിടക്കുകയായിരുന്നു.ഇരുവരും ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss