|    Jan 19 Thu, 2017 2:24 pm
FLASH NEWS

തെരുവുനായ ആക്രമണം വര്‍ധിക്കുന്നു ജില്ലാ ആശുപത്രിയില്‍ പ്രതിരോധ വാക്‌സിനില്ല

Published : 26th September 2016 | Posted By: SMR

മാനന്തവാടി: തെരുവുനായകളുടെ ആക്രമണം ദിനംപ്രതി വര്‍ധിക്കുമ്പോഴും പ്രതിരോധത്തിനായി നല്‍കുന്ന റാബിസ് എറിഗ് വാക്‌സിന്‍ ജില്ലാ ആശുപത്രിയില്‍ ഇല്ലാത്തതു പ്രതിസന്ധിക്കിടയാക്കുന്നു.
തെരുവുനായകളുടെ കടിയേല്‍ക്കുമ്പോള്‍ ആദ്യഘട്ടത്തില്‍ ഐഡിആര്‍വി പ്രതിരോധ കുത്തിവയ്പാണ് നല്‍കാറുള്ളത്. മറ്റ് വളര്‍ത്തുമൃഗങ്ങള്‍, കുരങ്ങ് എന്നിവയുടെ കടിയേറ്റാലും ഈ കുത്തിവയ്പ് തന്നെയാണ് നല്‍കുക.
എന്നാല്‍, നായയുടേതുള്‍പ്പെടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റാല്‍ റാബിസ് എറിഗ് കുത്തിവയ്പാണ് നല്‍കാറുള്ളത്. എന്നാല്‍, ആഴ്ചകളായി ജില്ലാ ആശുപത്രിയില്‍ ഇതിനുള്ള വാക്‌സിന്‍ ലഭ്യമല്ല.
ഇതാണ് നിരവധി പേര്‍ക്ക് ദുരിതമായി മാറുന്നത്. മുഖമുള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ ഗുരുതരമായി പരിക്കേല്‍ക്കുമ്പോള്‍ വിഷബാധ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കേത്തി രോഗി അപകടാവസ്ഥയിലേക്ക് നീങ്ങുന്നതിനെതിരായ പ്രതിരോധമെന്ന നിലയ്ക്കാണ് ഈ കുത്തിവയ്പ് നല്‍കുന്നത്.
സംസ്ഥാനത്തുടനീളം തെരുവുനായ ശല്യം വര്‍ധിക്കുമ്പോഴും റാബിസ് വാക്‌സിന്‍ ജില്ലാ ആശുപത്രിയില്‍ ലഭ്യമല്ലാത്തത് അധികൃതരുടെ അനാസ്ഥയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
ഇന്നലെ തൃശ്ശിലേരിയില്‍ നായയുടെ കടിയേറ്റ വരില്‍ രണ്ടു പേരെ കുത്തിവയ്പിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോവേണ്ടി വന്നതും ഇക്കാരണം കൊണ്ടു തന്നെയാണ്. ഇതു രോഗികള്‍ക്ക് ഏറെ പ്രയാസങ്ങളാണ് വരുത്തിവയ്ക്കുന്നത്. വാക്‌സിന്‍ വിതരണം നിലച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്നാന്ന് അധികൃതരുടെ വിശദീകരണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 39 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക