|    May 27 Sat, 2017 8:05 am
FLASH NEWS

തെരുവുനായ ആക്രമണം; രണ്ടാംക്ലാസുകാരന് പരിക്ക്

Published : 8th October 2016 | Posted By: Abbasali tf

തിരുവനന്തപുരം: തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ രണ്ടാം ക്ലാസുകാരനു പരിക്ക്. അനീഷിന്റെ മകന്‍ അഖിലിന് (7) ആണ് പരിക്കേറ്റത്. ഇന്നലെ രാവിലെ അമ്മയോടും മറ്റൊരു കുട്ടിയോടും ഒപ്പം സ്‌കൂളിലേക്ക് പോകവേ കോട്ടൂര്‍ പറക്കോണത്ത് വച്ച് തെരുവ് നായ്ക്കള്‍ ഇവരെ ഓടിച്ചു. നായകളെ കണ്ട് ഭയന്നോടിയ അഖില്‍ റോഡുവശത്തു കാല്‍ തട്ടി വീണു. ഇതിനിടെ അമ്മയുടെ നിലവിളി കേട്ട് നാട്ടുകാരും ഓടിയെത്തി നായ്ക്കളെ തുരത്തി ഓടിച്ചു. വീഴ്ചയില്‍ തലയ്ക്കു പരിക്കേറ്റ അഖിലിനെ ഉടന്‍ തന്നെ നാട്ടുകാരുമായി ചേര്‍ന്ന് ആര്യനാട് ആശുപത്രിയില്‍ എത്തിച്ചു. തലയില്‍ നാലോളം തുന്നലുണ്ട്. കോട്ടൂര്‍ ഗവ. യുപിഎസിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണെന്നു നാട്ടുകാര്‍ നിരവധി തവണ പഞ്ചായത്തില്‍ അറിയിച്ചെങ്കിലും യാതൊരു നടപടിയും കൈക്കൊള്ളുന്നില്ലെന്ന് ആക്ഷേപമുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day