|    May 29 Mon, 2017 2:08 am
FLASH NEWS

തെരുവുനായ ആക്രമണം; പിഞ്ചുകുഞ്ഞിനും പിതാവിനും പരിക്ക്

Published : 6th September 2016 | Posted By: SMR

അടൂര്‍: തെരുവുനായയുടെ ആക്രമണത്തില്‍ മൂന്നര വയസ്സുകാരിക്കും പിതാവിനും ഗുരുതരമായി പരിക്കേറ്റു. ഇളമണ്ണൂര്‍ കുതിരമണ്‍ അറയില്‍ ഹൗസില്‍ ആമിന, പിതാവ് ഹൈദരാലി(48) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ എട്ടിനാണ് സംഭവം.
പല്ലുതേക്കാനായി പുറത്തേക്കിറങ്ങിയ ആമിനയെ നായ ആക്രമിക്കുകയായിരുന്നു. താഴെവീണ കുട്ടിയുടെ തലയിലും ചെവിലും നെഞ്ചിലും നായ കടിച്ചു പരിക്കേല്‍പ്പിച്ചു. കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ ഹൈദരാലി നായയെ വലിച്ച് ദൂരെക്കെറിഞ്ഞെങ്കിലും നായ കൂടുതല്‍ അക്രമാസക്തമായി. ഹൈദരാലിയേയും കടിച്ചു പരിക്കേല്‍പ്പിച്ച ശേഷം നായ ഓടിപ്പോയി.
പരിക്കേറ്റ ഇരുവരേയും അടൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രാഥമിക ചികില്‍സ നല്‍കി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അയല്‍വാസികളായ നിരവധിപേരെയും നായ ആക്രമിക്കാന്‍ ശ്രമിച്ചതായി പരാതിയുണ്ട്.
പ്രദേശത്തെ നിരവധി വളര്‍ത്തുനായകളേയും കടിച്ചു. പ്രദേശത്ത് തെരുവുനായകളുടെ ശല്യം രൂക്ഷമായിട്ടുണ്ട്. നായകളെ ഭയന്ന് കുട്ടികള്‍ പുറത്തിറങ്ങാറില്ല. വാഹനങ്ങളിലാണ് കുട്ടികളെ പഠനത്തിനായി പുറത്തേക്ക് വിടുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day