|    Jan 21 Sat, 2017 6:57 pm
FLASH NEWS

തെരുവുനായ ആക്രമണം നേരിടാന്‍ തോക്ക് വിതരണം

Published : 5th October 2016 | Posted By: SMR

കൊച്ചി: തെരുവുനായ ആക്രമണം നേരിടാന്‍ പാലാ സെന്റ് തോമസ് കോളജ് പൂര്‍വ വിദ്യാര്‍ഥി വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ തോക്കുകള്‍ വിതരണം ചെയ്യുവാന്‍ ആരംഭിച്ചതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തെരുവുനായയെ കൊന്നതുമായി ബന്ധപ്പെട്ട് ആറ് പോലിസ് കേസുകളുള്ള ജോസ് മാവേലിക്ക് ഒരു തോക്ക് സമ്മാനമായി നല്‍കി അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജോര്‍ജ് ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു.
ജനപ്രതിനിധികള്‍ക്കും തെരുവുനായ ശല്യം മൂലം ബുദ്ധിമുട്ടുന്നവര്‍ക്കും 10 ശതമാനവും ഇതുമായി ബന്ധപ്പെട്ട് ഒരു പോലിസ് കേസ് എങ്കിലും ഉള്ളവര്‍ക്ക് 25 ശതമാനം സബ്‌സിഡിയോടെ തോക്ക് തങ്ങളില്‍ നിന്നും വാങ്ങാവുന്നതാണെന്ന് അവര്‍ പറഞ്ഞു. ഇക്കാര്യവുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലും നിയമപ്രശ്‌നങ്ങള്‍ ഉണ്ടാവാനുള്ള സാഹചര്യമില്ലെന്നും നിയമജ്ഞരുമായി ചര്‍ച്ച നടത്തിയാണ് ഇത്തരം തീരുമാനത്തിലെത്തിയതെന്നും അവര്‍ പറഞ്ഞു.
ഏതെങ്കിലും തരത്തിലുള്ള നിയമപ്രശ്‌നങ്ങളുണ്ടായാല്‍ അത് തങ്ങള്‍ നേരിടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തോക്കിനുള്ള രജിസ്േ്രടഷന്‍ തുടരുകയാണെന്നും 9961696185 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും അവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ജെയിംസ് പാമ്പക്കലും പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 31 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക